Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ ദുരൂഹമരണം; രാപ്പകല്‍ സമരം തുടങ്ങി

C.M Abdulla Maulavi, Kerala, kasaragod, Death, Strike, start, Chembarika, Mangalore, Family, Action Committee, news, CM Abdulla Moulavi's death; Strike started ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട്
കാസര്‍കോട്: (www.kasargodvartha.com 09.10.2019) ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പു മരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. ബുധനാഴ്ച രാവിലെ മുന്‍ മന്ത്രി സി ടി അഹമ്മദലി രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് സമരം.

മത-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിരവധി നേതാക്കളും പൊതുപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനാ നേതാക്കളും സാധാരണക്കാരുമടക്കം നിരവധി പേര്‍ ഇതിനകം സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. കേസ് അന്വേഷണം സി ബി ഐയുടെ ഉന്നത തലത്തിലുളള പുതിയ ടീമിനെ ഏല്‍പ്പിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലേന്‍ സ്വാഗതം പറഞ്ഞു. എ ഗോവിന്ദന്‍നായര്‍, കല്ലട്ര മാഹിന്‍ ഹാജി, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, സിദ്ദീഖ് നദ് വി ചേരൂര്‍, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത്, സുഹൈല്‍ അസ്ഹരി, ഹമീദ് ചേരങ്കൈ, താജുദ്ദീന്‍ ചെമ്പരിക്ക, യൂസുഫ് ഉദുമ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Keywords: C.M Abdulla Maulavi, Kerala, kasaragod, Death, Strike, start, Chembarika, Mangalore, Family, Action Committee, news, CM Abdulla Moulavi's death; Strike started