Join Whatsapp Group. Join now!
Aster MIMS 10/10/2023

ബില്ലടച്ചില്ല; കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വില്ലേജ് ഓഫീസുകളുടെ ഫ്യൂസൂരി

ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വില്ലേജ് ഓഫീസുകളുടെ ഫ്യൂസ് ഊരി. ഓഫീസ് അധികൃതരാണ് വൈദ്യുതി Kasaragod, Kerala, news, Top-Headlines, Village Office, Bill not paid; Power supply of Village offices stopped by KSEB
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2019) ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വില്ലേജ് ഓഫീസുകളുടെ ഫ്യൂസ് ഊരി. ഓഫീസ് അധികൃതരാണ് വൈദ്യുതി ബില്‍ അടയ്ക്കുന്നത്. എന്നാല്‍ കെ എസ് ഇ ബി ബില്ലിംഗില്‍ കേന്ദ്രീകൃത സംവിധാനം വന്നതോടെ എല്ലാ വില്ലേജ് ഓഫീസുകളുടെയും ബില്‍ കലക്ടറേറ്റില്‍ നിന്ന് അടക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ തീരുമാനമെടുത്തെങ്കിലും ഓഫീസ് നടപടികള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതോടെയാണ് കെ എസ് ഇ ബി അധികൃതരെത്തി ഫ്യൂസ് ഊരിയത്. ഉടന്‍ തന്നെ സെപ്തംബര്‍ മാസത്തെ ബില്‍ അതതു വില്ലേജ് ഓഫീസര്‍മാര്‍ തന്നെ അടക്കാന്‍ നിര്‍ദേശിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പണം അടക്കുകയും ചെയ്തു. പണം അടച്ച വില്ലേജ് ഓഫീസുകളുടെ വൈദ്യുതി ബന്ധം വൈകിട്ടോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Village Office, Bill not paid; Power supply of Village offices stopped by KSEB
  < !- START disable copy paste -->