city-gold-ad-for-blogger
Aster MIMS 10/10/2023

ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തി പണം ആവശ്യപ്പെടുന്നതായി പരാതി, ഇന്ത്യാന ആശുപത്രി അധികൃതര്‍ സിറ്റി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 16.10.2019) ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തി പണം ആവശ്യപ്പെടുന്നതായി മംഗളൂരു ഇന്ത്യാന ആശുപത്രി അധികൃതര്‍ സിറ്റി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രി മാനേജ്‌മെന്റുകളില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്ന സംഘം വ്യാപകമാകുന്നതായും ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തി പണം ആവശ്യപ്പെടുന്നതായി പരാതി, ഇന്ത്യാന ആശുപത്രി അധികൃതര്‍ സിറ്റി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കി

തിരിച്ചറിയാന്‍ കഴിയാത്ത നമ്പറില്‍ നിന്നും ഡോക്ടര്‍മാരെ വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയാണ്. ആവശ്യങ്ങള്‍ നിറവേറ്റാന്‍ തയ്യാറായില്ലെങ്കില്‍ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിയാണ്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയാണ് ഇത്തരക്കാര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഭാരവാഹികള്‍ പറഞ്ഞു. അജ്ഞാതരായ വ്യക്തികള്‍ ഇന്റര്‍നെറ്റ് കോളുകള്‍ വഴി പണം ആവശ്യപ്പെട്ട് ഭീക്ഷണിപ്പെടുത്തന്നതായി കാട്ടിയാണ് ഇന്ത്യാന ആശുപത്രി സിറ്റി സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയത്.

അടുത്തിടെ ഇന്ത്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെയും ഇത്തരമൊരു അപവാദപ്രചരണം നടന്നിരുന്നു. സംഘം ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. യൂസഫ് കുംബ്ലെയെ ഫോണില്‍ ബന്ധപ്പെടുകയും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ തന്നെയും ആശുപത്രിയെയും അപകീര്‍ത്തിപ്പെടുത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഡോ. യൂസഫ് കുംബ്ലെ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ കാസര്‍കോട്ടും പരിസരത്തും ഡോക്ടറെയും ആശുപത്രിയെയും കുറിച്ച് അപവാദപ്രചരണം നടത്തുകയും സോഷ്യല്‍ മീഡിയ വഴി വ്യാജസന്ദേശം പ്രചരിപ്പിക്കുകയുമായിരുന്നുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ വന്നേക്കാവുന്ന ഇന്ത്യാന ആശുപത്രിക്കെതിരായ സന്ദേശങ്ങള്‍ വ്യാജമാണെന്നും അത് വിശ്വസിക്കരുതെന്നും ഡോ. യൂസഫ് കുംബ്ലെ പറഞ്ഞു. ഉയര്‍ന്ന ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുന്ന ആശുപത്രിയാണ് ഇന്ത്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്. ഞങ്ങളുടെ ചികിത്സകളുടെ ഗുണനിലവാരം ശ്രദ്ധേയമാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതിന് മറുപടി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്, ഡോ. യൂസഫ് കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാന ആശുപത്രിക്കെതിരെയും നഗരത്തിലെ മറ്റും ആശുപത്രികള്‍ക്കെതിരെയും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന അപവാദപ്രചണങ്ങള്‍ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകളിലൂടെ നടത്തുന്നതിനെ സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ അപലപിച്ചു. പ്രചരണത്തിന് പിന്നിലുള്ളവരെ ഉടന്‍ തന്നെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഇത്തരം സംഘങ്ങള്‍ രോഗികളില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. മംഗളൂരുവിലെ മറ്റൊരു ആശുപത്രിയില്‍ അടുത്തിടെ അങ്ങനെ ഒരു സംഭവം നടന്നിരുന്നു. ഒരു രോഗിക്ക് ചികിത്സ നല്‍കുകയും ബില്‍ തുക അടയ്ക്കാന്‍ കഴിയാതിരിക്കുകയും ചെയ്തപ്പോള്‍, ഒരു സംഘം സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പണം സ്വരൂപിക്കുകയും ബില്‍ തുക അടയ്ക്കാന്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ അവര്‍ ബില്ലില്‍ കാണിച്ചതിനേക്കാളും കൂടിയ തുക കാണിച്ച് രോഗിയെ സഹായിക്കാനായി ജനങ്ങളില്‍ നിന്ന് സ്വരൂപിച്ച പണത്തില്‍ നിന്ന് പണം അടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഇതിനായി ഡ്യൂപ്ലിക്കേറ്റ് ബില്‍ തരണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് കൂട്ടുനില്‍ക്കാന്‍ തയ്യാറാകാത്തതോടെ ആശുപത്രി മാനേജ്‌മെന്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘം രംഗത്തെത്തിയിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.

പാവപ്പെട്ട രോഗികളെ സഹായിക്കാനെന്ന സമൂഹമാധ്യമങ്ങളിലെ സന്ദേശം കണ്ട് സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പണം രോഗിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കോ അതല്ലെങ്കില്‍ നേരിട്ട് ആശുപത്രി കൗണ്ടറിലെത്തി ബില്‍ തുക അടയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ശുഐബ് ഖാദര്‍, സിജു ജോസ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, hospital, Social-Media, complaint, Police, cash, Press Club, Allegation against Indiana hospital through social media, Complaint lodged 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL