City Gold
news portal
» » » » » » » » » » നെടുമ്പാശ്ശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 16.10.2019) നെടുമ്പാശ്ശേരിയില്‍ ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് കാസര്‍കോട് സ്വദേശിയായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മരിച്ചു. നീലേശ്വരം മടിക്കൈ മേക്കാട്ടെ കെ വി ഭാസ്‌കരന്‍ - ഭാരതി ദമ്പതികളുടെ മകന്‍ രഞ്ജിത്ത് (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് എയര്‍പോര്‍ട്ടിന് സമീപം വെച്ച് അപകടമുണ്ടായത്.

നെടുമ്പാശ്ശേരി പറമ്പയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. എയര്‍പോര്‍ട്ടിലെ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വഴിയില്‍ വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ അങ്കമാലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ബന്ധുക്കള്‍ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. ഏക സഹോദരി രമ്യ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Death, Obituary, Bike-Accident, Top-Headlines, Ernakulam, Air india worker died in Bike Accident
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date