city-gold-ad-for-blogger
Aster MIMS 10/10/2023

ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു, വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിച്ചേക്കും

കാസര്‍കോട്: (www.kasargodvartha.com 16.10.2019)  പുലര്‍ച്ചെ അടുക്കത്ത്ബയലില്‍ മറിഞ്ഞ ഗ്യാസ് ടാങ്കറില്‍ നിന്ന് ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു. മംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നെത്തിയവരാണ് ഗ്യാസ് മറ്റു ടാങ്കറിലേക്ക് മാറ്റുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഗ്യാസ് മാറ്റാന്‍ ആരംഭിച്ചത്. വൈകീട്ടോടെ തടസങ്ങള്‍ മാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് വിവരം. 18 ടണ്‍ വാതകമാണ് മറിഞ്ഞ സിലിന്‍ഡറിലുള്ളത്.

മറിഞ്ഞ ടാങ്കറില്‍ നിന്നുള്ള ഗ്യാസ് മാറ്റാന്‍ മൂന്നിലേറേ ടാങ്കറുകള്‍ വേണ്ടിവരും. നിലവില്‍ 50 ശതമാനത്തോളം ഗ്യാസ് മാറ്റിക്കഴിഞ്ഞു. ബാക്കിയുള്ള 50 ശതമാനം ഗ്യാസ് മാറ്റണമെങ്കില്‍ ഇനിയും മണിക്കൂറുകള്‍ വേണ്ടിവരും. ആദ്യം നല്ല വേഗതയില്‍ ഗ്യാസ് മാറ്റാന്‍ സാധിക്കുമെങ്കിലും പിന്നീട് വളരെ സാവധാനത്തില്‍ മാത്രമേ സാധിക്കുകയുള്ളൂവെന്ന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഇ മോഹന്‍ദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഗ്യാസ് മാറ്റുന്നത് പുരോഗമിക്കുന്നു, വൈകീട്ടോടെ ഗതാഗതം പുനസ്ഥാപിച്ചേക്കും

ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് ദേശീയ പാതയില്‍ കാസര്‍കോട് അടുക്കത്ത്ബയലില്‍ വെച്ച് കര്‍ണാടക കാന സൂറത്ത്കല്ലില്‍ നിന്നും വാതകം നിറച്ച് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടി എന്‍ 88 ബി 7697 നമ്പര്‍ പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും സംയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. സമീപവാസികളുടെ അകമഴിഞ്ഞ സഹകരണവും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Gas, Tanker-Lorry, Mangalore, Adkathbail, Accident, Adukkathbail Gas tanker accident, Gas transferring continues     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL