Join Whatsapp Group. Join now!
Aster MIMS 10/10/2023

ഫയര്‍ഫോഴ്‌സും പോലീസും കുതിച്ചെത്തി; ക്ഷേത്രങ്ങളിലെയും മസ്ജിദുകളിലെയും ലൗഡ്സ്പീക്കര്‍ വഴി അപകടത്തെ കുറിച്ച് പുലര്‍ച്ചെ തന്നെ അറിയിപ്പ്, ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വഴിമാറിപ്പോയത് വന്‍ ദുരന്തം

ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ അടുക്കത്ത്ബയലിന് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടമായ സാഹചര്യം Kasaragod, Kerala, news, Top-Headlines, Gas, Tanker-Lorry, Accident, Adkathbail, Adkathbail Tanker lorry accident
കാസര്‍കോട്: (www.kasargodvartha.com 16.10.2019) ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ അടുക്കത്ത്ബയലിന് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടമായ സാഹചര്യം ജില്ലാ ഭരണകൂടവും ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഒഴിവായി. അഗ്‌നിശമന സേനാംഗങ്ങള്‍, പോലീസ്, ആര്‍ടിഒ, റവന്യൂ വിഭാഗം എന്നിവരും നാട്ടുകാരും പൊതുസമൂഹവും കൈ കോര്‍ത്തതോടെ വന്‍ ദുരന്തമാണ് വഴിമാറിപ്പോയത്.



മംഗളൂരുവില്‍ നിന്നും കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ടിഎന്‍-88-ബി-7697 രജിസ്റ്റര്‍ നമ്പറുള്ള ടാങ്കര്‍ ലോറിയാണ് അടുക്കത്ത്ബയലിന് സമീപം ബുധനാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസും അഗ്‌നിശമന സേനയും അപകടസ്ഥലത്തെത്തി  സാഹചര്യം വിലയിരുത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ രാത്രിയില്‍ തന്നെ ഒഴിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളിലെയും മസ്ജിദുകളിലെയും ലൗഡ്സ്പീക്കര്‍ വഴി അപകടത്തെ കുറിച്ച് പുലര്‍ച്ചെ തന്നെ അറിയിപ്പു നല്‍കി.

വാതക ചോര്‍ച്ചയുണ്ടായതിനാല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ഇതുകാരണം ജനങ്ങള്‍ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളിലേക്ക് നടന്നു കൊണ്ടായിരുന്നു ഒഴിഞ്ഞു പോയത്. വീടുവിട്ടുവരുന്നവര്‍ക്ക് എരിയാല്‍ ജമാഅത്ത് മസ്ജിദിന്റെ കീഴിലുള്ള മദ്രസ തുറന്നു കൊടുത്തു. പ്രശ്നത്തിന്റെ രൂക്ഷത പരിഗണിച്ച് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അടുക്കത്ത്ബയല്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിന് അവധിയും നല്‍കിയിരുന്നു.

ഉച്ചയോടെ ഒഴിഞ്ഞു പോയവര്‍ വീടുകളില്‍ തിരിച്ചെത്തി. വൈകുന്നേരം നാലു മണിയോടെ 75 ശതമാനം പാചക വാതകവും രണ്ടു ടാങ്കറിലേക്കായി മാറ്റിയിട്ടുണ്ട്. ഒക്ടോബര്‍ 16ന് രാത്രിയോടെ ഇതു പൂര്‍ത്തീകരിക്കുമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.
ജില്ലാ ഫയര്‍ ഓഫീസര്‍ ബി രാജിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള അഗ്‌നിശമന സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ അരുണ്‍, പ്രശാന്ത് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം എസ് സന്തോഷ് കുമാര്‍, ജോര്‍ജ്, ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Gas, Tanker-Lorry, Accident, Adkathbail, Adkathbail Tanker lorry accident
  < !- START disable copy paste -->