റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ 'സുന്ദരന്‍' ടാക്സി ഡ്രൈവര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി; ഓടിയത് 500 കിലോമീറ്ററിലധിം, വാടകയായി അഞ്ചിന്റെ പൈസ നല്‍കിയില്ല
Sep 20, 2019, 20:23 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2019) റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ 'സുന്ദരന്‍' ടാക്സി ഡ്രൈവര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി. 500 കിലോമീറ്ററിലധികം ഓടിയിട്ടും അഞ്ചിന്റെ പൈസ പോലും വാടക നല്‍കാതെ കബളിപ്പിച്ചതോടെ ടാക്സി ഡ്രൈവര്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപം അണിഞ്ഞൊരുങ്ങിയെത്തിയ യുവാവ് ടാക്സിയില്‍ കയറിയത്. ആദ്യം ഓട്ടം കര്‍ണാടക കുന്ദാപുരയിലേക്കായിരുന്നു. ഇവിടെ നിന്നും നേരെ കണ്ണൂര്‍ മാഹിയിലേക്കും തുടര്‍ന്ന് കാസര്‍കോട്ടുമെത്തി.
ദീര്‍ഘദൂര യാത്ര കഴിഞ്ഞ് കാസര്‍കോട്ടെത്തിയപ്പോള്‍ ടാക്സി ഡ്രൈവര്‍ ഇയാളോട് വാടക ചോദിച്ചു. ഇയാള്‍ കൈമലര്‍ത്തിയതോടെ പ്രശ്നം പോലീസിലെത്തി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ പോലീസും അങ്കലാപ്പിലായി. ഭട്ക്കല്‍ സ്വദേശിയാണെന്നാണ് ഇയാള്‍ പോലീസിനോടും ടാക്സി ഡ്രൈവറോടും വ്യക്തമാക്കിയത്. അര്‍ദ്ധരാത്രി എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞ പോലീസ് ഇയാളുടെ മേല്‍വിലാസം എഴുതിവാങ്ങിച്ച് രാവിലെ സ്റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞു. എന്നാല്‍ ഒരു ദിവസം പിന്നിട്ടിട്ടും ഇതുവരെ ഇയാള്‍ സ്റ്റേഷനില്‍ ഹാജരായില്ല.
യുവാവിന്റെ ചെയ്തി മൂലം 10,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ടാക്സി ഡ്രൈവര്‍ പറയുന്നു. സംഭവത്തില്‍ ടാക്സി ഡ്രൈവര്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Driver, Youth make taxi driver trouble
< !- START disable copy paste -->