city-gold-ad-for-blogger
Aster MIMS 10/10/2023

അധികൃതര്‍ക്ക് ഇനിയും കണ്ണുതുറക്കാനായില്ലേ? ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു, ഡ്രൈവര്‍ക്കും 2 കുട്ടികള്‍ക്കും പരിക്ക്, ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

ചെര്‍ക്കള: (www.kasargodvartha.com 17.09.2019) ചെര്‍ക്കള-കല്ലടുക്കം അന്തര്‍ സംസ്ഥാനപാതയില്‍ മരം വീണുണ്ടാകുന്ന അപകടം പതിവാകുന്നു. ബീജന്തടുക്ക മായിലംകുടി ഇറക്കത്തില്‍ തിങ്കളാഴ്ച വൈകിട്ട് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസിനു മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. പെര്‍ളയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന പി എം എസ് മോട്ടോര്‍സിനുമുകളിലാണ് മരം വീണത്.

പരിക്കേറ്റ ഡ്രൈവര്‍ മാര്‍പ്പനടുക്കയിലെ വിനോദ് (33), സ്‌കൂള്‍ കുട്ടികളായ മുഹമ്മദ് അഷ് ഫാഖ് (10), അന്ന (എട്ട്) എന്നിവരെ ബദിയടുക്കയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത കാറ്റിലും മഴയിലും ദിവസങ്ങള്‍ക്കുമുമ്പ് കടപുഴകി മറ്റൊരു മരത്തിനു മുകളില്‍ വീണ് കിടന്നിരുന്ന അക്കേഷ്യാമരമാണ് വീണത്.

അധികൃതര്‍ക്ക് ഇനിയും കണ്ണുതുറക്കാനായില്ലേ? ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു, ഡ്രൈവര്‍ക്കും 2 കുട്ടികള്‍ക്കും പരിക്ക്, ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്

മരം വീണുണ്ടാകുന്ന അപകടം പതിവായിട്ടും അപകടസാധ്യതയുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഏതാനും ദിവസം മുമ്പ്
ആദൂരില്‍ നിര്‍ത്തിയിട്ട ജീപ്പിനു മുകളിലേക്ക് മരം വീണ് 3 അംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യുവാവ് മരിച്ച സംഭവവുമുണ്ടായിരുന്നു.

അധികൃതര്‍ക്ക് ഇനിയും കണ്ണുതുറക്കാനായില്ലേ? ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു, ഡ്രൈവര്‍ക്കും 2 കുട്ടികള്‍ക്കും പരിക്ക്, ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Cherkala, Top-Headlines, Accident, Tree fell in to riding bus
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL