city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടക സമിതി യോഗം 28ന്; വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കും


കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2019) കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ സംഘാടക സമിതി ഈ മാസം 28 ന് കാഞ്ഞങ്ങാട് നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവിന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്യും. സ്ഥലം എംഎല്‍എയും സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ച് മുതല്‍ എട്ട് വരെ നടത്താന്‍ തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായത്. 2018ല്‍ ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന വേദിയില്‍ വെച്ചുതന്നെ കാസര്‍കോട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി തീരുമാനിച്ചിരുന്നില്ല. പ്രഖ്യാപനത്തിന് പിന്നാലെ തന്നെ കലോത്സവത്തിനുള്ള ഓരുക്കങ്ങള്‍ കാസര്‍കോട്ട് ആരംഭിച്ചിരുന്നുവെങ്കിലും തീയതി പ്രഖ്യാപിച്ചതോടെ പ്രവര്‍ത്തനം ദ്രുതഗതിയിലായിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘാടക സമിതി യോഗം 28ന്; വിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കും

1991ല്‍ സംസ്ഥാന കലോത്സവം കാസര്‍കോട്ട് നടന്നതിന് ശേഷം ഇതുവരെയും ഈ അത്യുത്തര ദേശത്തെ കലോത്സവ വേദിയായി പരിഗണിച്ചില്ല. കലോത്സവത്തിന് കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 40ല്‍പരം വേദികളാണ് കണ്ടെത്തിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  news, kasaragod, Kerala, Top-Headlines, Kanhangad, Arts, kalolsavam, Meeting, Education, Minister, State School kaloltsavam Organizing Committee Meeting on 28th

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL