Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ഗവ. കോളജിലെ എം എസ് എഫ് അക്രമം: പ്രതികള്‍ നാട്ടില്‍ വിലസുന്നു, സമൂഹമാധ്യമങ്ങളിലും സജീവം, എന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് എസ് എഫ് ഐ

ഗവണ്‍മെന്റ് കോളജിലെ എസ് എഫ് ഐ. പ്രവര്‍ത്തകരെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എം എസ് എഫ്. പ്രവര്‍ത്തകരെ Kerala, news, kasaragod, SFI, MSF, Attack, accused, arrest, Police, Social media, SFI aginst Police on MSF attack case
കാസര്‍കോട്: (www.kasargodvartha.com 21.09.2019) ഗവണ്‍മെന്റ് കോളജിലെ എസ് എഫ് ഐ. പ്രവര്‍ത്തകരെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എം എസ് എഫ് പ്രവര്‍ത്തകരെ ഉടന്‍ പിടികൂടണമെന്ന് എസ് എഫ് ഐ കാസര്‍കോട് ഏരിയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ഥികളെയാണ് യാതൊരു കാരണവും കൂടാതെ കമ്പിപ്പാര ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ മര്‍ദിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. പ്രതികള്‍ ഇപ്പോഴും നാട്ടില്‍ തന്നെ വിലസി നടക്കുകയാണെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തുന്നു.

നവമാധ്യമങ്ങളിലുള്‍പ്പെടെ സജീവമായിട്ടും പ്രതികളെ പിടികൂടാനാവാത്തത് കേസ് അട്ടിമറിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ്. ഉടന്‍ മുഴുവന്‍ പ്രതികളേയും പിടികൂടിയില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള പ്രക്ഷോഭ പരിപാടികള്‍ക്ക് വരും ദിവസങ്ങളില്‍ നേതൃത്വം കൊടുക്കുമെന്ന് എസ് എഫ് ഐ കാസര്‍കോട് ഏരിയാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, കാസര്‍കോട് ഗവ. കോളജിലുണ്ടായ എം എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എം എസ് എഫ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സസ്യശാസ്ത്ര വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ്, ചരിത്ര വിദ്യാര്‍ഥി എസ് വിഘ്നരാജ് എന്നിവരെ ആക്രമിച്ച സംഭവത്തില്‍ എം എസ് എഫ് പ്രവര്‍ത്തകനായ കബീറിനെ (19) യാണ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കബീര്‍ റിമാന്‍ഡിലാണ്.


Keyrwords: Kerala, news, kasaragod, SFI, MSF, Attack, accused, arrest, Police, Social media, SFI aginst Police on MSF attack case