City Gold
news portal
» » » » » » » » » » സാജിദിനെ മരണം തട്ടിയെടുത്തത് നിക്കാഹ് കഴിഞ്ഞ് വധുവിനെ കൂട്ടിക്കൊണ്ടുവരാനിരിക്കെ; ദുരന്തത്തില്‍ വിറങ്ങലിച്ച് കുണ്ടാര്‍ ഗ്രാമം

മുള്ളേരിയ: (www.kasargodvartha.com 04.09.2019) കാറിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചത് നാടിനെ ദു:ഖ സാന്ദ്രമാക്കി. ആദൂര്‍ കുണ്ടാറിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനും ലോറി ഡ്രൈവറുമായ സാജിദ് (27) ആണ് ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ മുള്ളേരിയ ചര്‍ച്ചിനും പള്ളിക്കുമിടെ മരം കാറിനു മുകളില്‍ ദാരുണമായി മരിച്ചത്. മുള്ളേരിയയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു സാജിദും സുഹൃത്ത് സഫറുവും. ഈ സമയം നല്ല മഴയുണ്ടായിരുന്നു. പെട്ടെന്നാണ് വലിയ കാഞ്ഞിരമരം കടപുഴകി മാരുതി 800 കാറിന് മുകളില്‍ വീണത്. സംഭവമുണ്ടായ ഉടനെ നാട്ടുകാര്‍ ഓടിക്കൂടുകയും ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിക്കുകയും ചെയ്തു.

ഫയര്‍ഫോഴ്‌സ് എത്തുന്നതിനുമുമ്പു തന്നെ നാട്ടുകാരായ മരം മുറിക്കാരെ എത്തിക്കുകയും സഹായത്തിനായി ജെ സി ബി കൊണ്ടുവരികയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് കാറിനുള്ളില്‍ കുടുങ്ങിയ സാജിദിനെയും സഫറുവിനെയും പുറത്തെടുത്തത്. അപ്പോഴേക്കും സാജിദ് മരണാസന്നനായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സാജിദ് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സഫറുവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കാറില്‍ സാജിദിനൊപ്പമുണ്ടായിരുന്ന സഫറുവിന്റെ ദയനീയത കരളലിയിപ്പിക്കുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സാജിദാണ് കാറോടിച്ചിരുന്നത്.

നാലു മാസം മുമ്പാണ് സാജിദിന്റെ നിക്കാഹ് നടന്നത്. നായന്മാര്‍മൂലയിലെ പെണ്‍കുട്ടിയുമായാണ് നിക്കാഹ് നടത്തിയത്. അടുത്തയാഴ്ച വീട്ടിലേക്ക് വധുവിനെ കൂട്ടിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികെയാണ് ദുരന്തം യുവാവിനെ വേട്ടയാടിയത്. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സും എത്തുമ്പോഴേക്കും നാട്ടുകാര്‍ മരം മുറിച്ച് യുവാക്കളെ പുറത്തെത്തിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ആദൂര്‍ മുതല്‍ ബോവിക്കാനം വരെ റോഡിന് ഇരുവശവുമായി നിരവധി വലിയ മരങ്ങള്‍ അപകടാവസ്ഥയിലാണെന്നും ഇത് മുറിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Death, Kasaragod, Kerala, Mulleria, news, Obituary, Top-Headlines, Video, Sajid's accident death; family shocked
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date