city-gold-ad-for-blogger
Aster MIMS 10/10/2023

മുഖംമൂടി ധരിച്ച് കവര്‍ച്ച നടത്തി; ആഡംബര ജീവിതം നയിച്ച് മുന്‍ ജീവനക്കാരന്‍; പോലീസിന്റെ സമര്‍ഥമായ അന്വേഷണത്തിനൊടുവില്‍ ബാര്‍ ഹോട്ടലില്‍വെച്ച് പ്രതി പിടിയിലായി

ചെറുവത്തൂര്‍: (www.kasargodvartha.com 07.09.2019) മുഖംമൂടി ധരിച്ച് കവര്‍ച്ച നടത്തി സ്റ്റാര്‍ ഹോട്ടലില്‍ ആര്‍ഭാട ജീവിതം നയിച്ചുവന്ന യുവാവ് അറസ്റ്റില്‍. ശ്രീകണ്ഠാപുരം ചാലങ്ങാടന്‍ പടപ്പില്‍ ശരത്ചന്ദ്രന്‍ (31) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി എരമംഗലം ജെ പി ക്രഷറില്‍നിന്ന് 18.5 ലക്ഷം രൂപ കവര്‍ച്ച നടത്തിയ പ്രതി ചെറുവത്തൂരിലെ ബാര്‍ ഹോട്ടലിനടുത്തുവെച്ചാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് പുലര്‍ച്ചെ 2.45 മണിക്ക് ബാലുശ്ശേരി ജെ പി ക്രഷറില്‍ കവര്‍ച്ച നടത്തിയയാളുടെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. കവര്‍ച്ച നടത്തിയയാളുടെ അവ്യക്തമായ മുഖംമൂടി ധരിച്ച രൂപമാണ് ക്യാമറയില്‍ പതിഞ്ഞത്. ലോക്കറിന്റെ പൂട്ട് പൊളിക്കാതെ തുറന്നാണ് പണം കവര്‍ന്നത്.  കോഴിക്കോട്, കാസര്‍കോട്, മംഗലാപുരം തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ 200ഓളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെയും മുന്‍ ജീവനക്കാരെയും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് എട്ടുവര്‍ഷത്തോളം ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുകയും ഒരുവര്‍ഷം മുമ്പ് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ ജോലിയില്‍നിന്നും പിരിച്ചു വിട്ട ശരത്ചന്ദ്രന്‍ എന്നയാളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

അന്വേഷണം ഭയന്ന് നാട്ടില്‍നിന്നും മുങ്ങിയ പ്രതി കേരളത്തിലും കര്‍ണാടകത്തിലുമായി മാറി മാറി കഴിയുകയായിരുന്നു. വിവിധ സ്ഥലങ്ങളിലുള്ള ലോഡ്ജുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. കാസര്‍കോട് ചെറുവത്തൂരിലെ ബാറിന്റെ അടുത്തുവെച്ച് പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. മോഷണം പോയ 18 ലക്ഷം രൂപയും പ്രതി കൃത്യത്തിന് ഉപയോഗിച്ച മുഖംമൂടിയും ഓവര്‍കോട്ടും മറ്റും പ്രതി താമസിച്ച ലോഡ്ജ് മുറിയില്‍നിന്നും പോലീസ്  കണ്ടെടുത്തു. കൃത്യമായ ആസൂത്രണത്തോടെ തെളിവുകള്‍  അവശേഷിപ്പിക്കാതെ പ്രതി നടത്തിയ കുറ്റകൃത്യം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പോലീസ് തെളിയിച്ചത്.

കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍, താമരശ്ശേരി ഡിവൈഎസ്പി അബ്ദുല്‍ഖാദര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ബാലുശ്ശേരി എസ് ഐ എ സായൂജ് കുമാര്‍, എ എസ് ഐ രാജീവ് ബാബു, സീനിയര്‍ സി പിഒ മാരായ ഷിബില്‍ ജോസഫ്, ഗിരീഷ് കെ കെ, അഷ്‌റഫ്, ഗിരീഷ്‌കുമാര്‍ കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്. പ്രതിയെ ബാലുശ്ശേരിയിലേക്ക് കൊണ്ടുപോയി.

മുഖംമൂടി ധരിച്ച് കവര്‍ച്ച നടത്തി; ആഡംബര ജീവിതം നയിച്ച് മുന്‍ ജീവനക്കാരന്‍; പോലീസിന്റെ സമര്‍ഥമായ അന്വേഷണത്തിനൊടുവില്‍ ബാര്‍ ഹോട്ടലില്‍വെച്ച് പ്രതി പിടിയിലായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Robbery, Bar, Police, arrest, kozhikode, balussery, cctv, lodge, Robber arrested by police


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL