Join Whatsapp Group. Join now!
Aster MIMS 10/10/2023

യു എ ഇയില്‍ തൈ വിതരണത്തിനുള്ള ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ടീം

യു എ ഇയില്‍ തൈ വിതരണത്തിനുള്ള ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ Kasaragod, Kerala, news, Top-Headlines, Ajman, Gulf, Plus two student from Kasaragod included in Guinness Record
അജ്മാന്‍: (www.kasargodvartha.com 19.09.2019) യു എ ഇയില്‍ തൈ വിതരണത്തിനുള്ള ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി കാസര്‍കോട്ടുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ടീം. കാസര്‍കോട് പള്ളം സ്വദേശി ആഷിഖ് റഹ് മാന്‍- സൈനാസ് ദമ്പതികളുടെ മകള്‍ ഫാത്വിമ തന്‍സീലയടങ്ങിയ ടീമാണ് നേട്ടം കൈവരിച്ചത്. അജ്മാനിലെ ഹബിറ്റാറ്റ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് തന്‍സീല.

നാല് ക്യാമ്പസുകളിലായാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വിത്ത് വീതം നല്‍കുകയും അതില്‍ നിന്ന് 9,371 മോര്‍ണിംഗ്, സെസ്ബിന, ഗാഫ് സസ്യങ്ങള്‍ വളര്‍ന്നുവന്ന തന്‍സീലയുടെ ടീം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടുകയുമായിരുന്നു. 'ഒരു വൃക്ഷം- വായു, കര, മൃഗങ്ങള്‍, പക്ഷികള്‍, മനുഷ്യര്‍ എന്നിവരെ സഹായിക്കുന്നുവെന്നും അതിനാല്‍ ഈ ആശയം കൊണ്ടുവന്നപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ഇതില്‍ പങ്കാളിയായതെന്നും തന്‍സീല പറഞ്ഞു. ഒടുവില്‍ അത് ഗിന്നസ് നേട്ടം വരെ എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും തന്‍സീല കൂട്ടിച്ചേര്‍ത്തു. ഗിന്നസ് ബുക്കില്‍ ഇടം നേടിയ തന്‍സീലയെ പളളം ബ്രദേര്‍സ് ക്ലബ് അഭിനന്ദിച്ചു.

യു എ ഇയില്‍ രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന ചെയ്യുന്നതിനുളള തങ്ങളുടെ മാര്‍ഗമാണിതെന്നും ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് അത്തരം നടപടികള്‍ക്ക് പ്രോത്സാഹനമാണെന്നും ഹബിറ്റാറ്റ് സ്‌കൂള്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ സാഖര്‍ അല്‍ നുഈമി പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Ajman, Gulf, Plus two student from Kasaragod included in Guinness Record
  < !- START disable copy paste -->