Join Whatsapp Group. Join now!
Aster MIMS 10/10/2023

നെല്ലിക്കുന്നിലെ സംഘര്‍ഷം: കിടത്തി ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് ജനറലാശുപത്രിയില്‍ നിന്ന് മടക്കിയതിന് പിന്നാലെ പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, സംഭവത്തില്‍ 7 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ സിറാജുദ്ദീന്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച്Kerala, kasaragod, news, case, Clash, Attack, Police, Nellikkunnu Clash: Case against 7
കാസര്‍കോട്: (www.kasargodvartha.com 11.09.2019) ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ സിറാജുദ്ദീന്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്ന് ബീച്ച് റോഡ് തോട്ടത്തില്‍ ഹൗസില്‍ നാരായണന്റെ മകന്‍ അനീഷ് കുമാര്‍ കെ ടി (25) യുടെ പരാതിയിലാണ് കേസ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവില്‍ നിന്ന് അവിടെയെത്തിയാണ് പോലീസ് മൊഴിയെടുത്തത്.

ബുധനാഴ്ച വൈകീട്ട് 6.45 മണിയോടെ ഓണാഘോഷം കഴിഞ്ഞ് നെല്ലിക്കുന്ന് ബീച്ചില്‍ നിന്ന് കാസര്‍കോട് ടൗണിലേക്ക് മടങ്ങവെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദിക്കുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് അനീഷ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന വൈശാഖ് ഓടിരക്ഷപ്പെട്ടെന്നും അനീഷ് വ്യക്തമാക്കി. അനീഷിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച സന്ധ്യയോടെയാണ് ബുള്ളറ്റ് റെയ്‌സ് ചെയ്ത് പ്രകോപനമുണ്ടാക്കിയെന്നാരോപിച്ച് നെല്ലിക്കുന്ന് ജംഗ്ഷനില്‍ ഒരു സംഘം ബുള്ളറ്റ് തടഞ്ഞ് യുവാവിനെ അക്രമിക്കുകയും, തുടര്‍ന്ന് ഇരുചേരികളിലായി യുവാക്കള്‍ സംഘടിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പോലീസ് സ്ഥലത്തെത്തി യുവാക്കളെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.

അക്രമത്തില്‍ മുഖത്ത് പരിക്കേറ്റ അനീഷ് രാത്രിയോടെ കാസര്‍കോട് ജനറലാശുപത്രിയിലെത്തി കിടത്തി ചികിത്സ ആവശ്യപ്പെട്ടെങ്കിലും ചെറിയ പരിക്കാണെന്ന് പറഞ്ഞ് ഡോക്ടര്‍ ആവശ്യം നിരസിക്കുകയും മുറിവിന് ചികിത്സ നല്‍കി തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജനറലാശുപത്രിയില്‍ ബഹളം ഉണ്ടാവുകയും പോലീസെത്തി രംഗം ശാന്തമാക്കുകയുമായിരുന്നു. തുടര്‍ന്നാണ് അനീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.



Related News: ബുള്ളറ്റ് റേസ് ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം: അടിയേറ്റയാള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുള്ള പരിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആശുപത്രിയിലും ബഹളം, പോലീസെത്തി രംഗം ശാന്തമാക്കി


Keywords: Kerala, kasaragod, news, case, Clash, Attack, Police, Nellikkunnu Clash: Case against 7

< !- START disable copy paste -->