ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് യൂത്ത് ലീഗ് നേതാവിന്റെ കല്യാണം
Sep 16, 2019, 13:22 IST
ഉദുമ: (www.kasargodvartha.com 16.09.2019) ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് യൂത്ത് ലീഗ് നേതാവിന്റെ കല്യാണം മാതൃകയായി. ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തെക്കേക്കരയിലെ പരേതനായ ടി കെ അബ്ദുല്ലക്കുഞ്ഞിയുടെ മകനും മുസ്ലിം ലീഗ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവുമായ പരേതനായ ടി കെ മൂസ- എന്‍ വി ഫാത്വിമത്ത് സുഹ്റ ദമ്പതികളുടെ മകന് ടി കെ ഹസീബിന്റെയും (യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം), പളളിക്കര പൂച്ചക്കാട് തെക്ക് പുറത്തെ നസീബ മന്‍സിലില്‍ പി. യൂസുഫ്- നസിയ ദമ്പതികളുടെ മകള്‍ നാഫിയയുടെയും വിവാഹമാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടന്നത്.
എരോല്‍ പാലസില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം വിളമ്പിയത് പാള പ്ലേറ്റിലാണ്. കുപ്പിവെള്ളം പൂര്‍ണമായും ഒഴിവാക്കി ഡിസ്പോസബിള്‍ ഗ്ലാസിലാണ് വെള്ളം നല്‍കിയത്. കറികള്‍ വിളമ്പിയതും പാള പാത്രത്തിലാണ്.
വിവാഹ ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സംസ്ഥാന മുസ് ലിം ലീഗ് ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, സെക്രട്ടറി ഗീതാകൃഷ്ണന്‍, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ ബി ഷാഫി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Wedding, Political party, Muslim-youth-league, Muslim-youth-league leader conducts wedding with Green protocol
< !- START disable copy paste -->