City Gold
news portal
» » » » » » » » » » » 4 വര്‍ഷത്തിനിടെ ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിഫാം ഉടമ അറസ്റ്റില്‍

ചട്ടഞ്ചാല്‍: (www.kasargodvartha.com 20.09.2019) നാലു വര്‍ഷത്തിനിടെ ഒമ്പത് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കോഴിഫാം ഉടമയെ മേല്‍പറമ്പ് പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് ചേക്കരങ്കോട് സ്വദേശിയും കോഴി ഫാം ഉടമയുമായ ബഷീറിനെ (60) യാണ് മേല്‍പറമ്പ് എസ് ഐ പി പ്രമോദും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

2015 മുതല്‍ ഈ മാസം 15 വരെ ബഷീര്‍ ഒമ്പത് ആണ്‍കുട്ടികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് മേല്‍പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴി ഫാമിനകത്തെ രഹസ്യമുറിയില്‍ വെച്ചാണ് ഇയാള്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, chattanchal, Top-Headlines, arrest, Police, Crime, Molestation, Molestation against boys; Farm owner arrested
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date