city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക ഈ മാസം 23 മുതല്‍ സ്വീകരിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങി, എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചൊവ്വാഴ്ച

കാസര്‍കോട്: (www.kasargodvartha.com 21.09.2019) ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക ഈ മാസം 23 മുതല്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. 23ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നു മണി വരെ ഭരണാധികാരിയായ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കാര്യാലയത്തില്‍ പത്രിക സ്വീകരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചിട്ടുള്ളത്.

ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങി. എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചൊവ്വാഴ്ച തന്നെയുണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നാണ് ലീഗ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് ബി ജെ പി കേന്ദ്രങ്ങളും പറയുന്നത്.

ചൊവ്വാഴ്ച രാവിലെ സി പി എം സംസ്ഥാന കമ്മിറ്റി യോഗവും അതിനു പിന്നാലെ എല്‍ ഡി എഫ് യോഗവും ചേരുന്നുണ്ട്. അന്നുതന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

മഞ്ചേശ്വരത്ത് നാമനിര്‍ദേശപത്രിക ഈ മാസം 23 മുതല്‍ സ്വീകരിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തിരക്കിട്ട നീക്കം തുടങ്ങി, എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ചൊവ്വാഴ്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, Manjeshwaram by Election; Nominations will be accepted from 23rd of this month
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL