city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പള ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനൈഡ് ഗുളിക കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, തെളിയുന്നത് ഒരേ രീതിയില്‍ നടത്തിയ 20 കൊലപാതകങ്ങളില്‍ 16ാമത്തെ കേസ്

മംഗളൂരു: (www.kasargodvartha.com 22.09.2019)  നിരവധി യുവതികളെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനൈഡ് ഗുളിക കൊടുത്ത് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍(56) 16ാമത്തെ കേസിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞു.

ഉപ്പള ബേക്കൂര്‍ സ്വദേശിനിയും പ്രൊഫഷണല്‍ സംഗീത ആധ്യാപികയുമായ 33കാരിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നല്‍കി കൊലപ്പെടുത്തിയ കേസിലാണ് വെള്ളിയാഴ്ച മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ആറ്) കര്‍ണാടകയിലെ സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന കന്യാന സ്വദേശി മോഹന്‍ കുമാറി (56)നെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 25ന് ജസ്റ്റീസ് സഈദുന്നിസ ശിക്ഷ വിധിക്കും. കേസില്‍ 38 സാക്ഷികളെയാണ് വിസ്തരിച്ചത്.

ഉപ്പള ബസ് സ്റ്റാന്‍ഡില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭനിരോധന ഗുളികയാണെന്ന വ്യാജേന സയനൈഡ് ഗുളിക കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, തെളിയുന്നത് ഒരേ രീതിയില്‍ നടത്തിയ 20 കൊലപാതകങ്ങളില്‍ 16ാമത്തെ കേസ്

2007 ഏപ്രിലില്‍ ഉപ്പള ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അവിവാഹിതയായ യുവതിയെ മോഹന്‍ കുമാര്‍ കണ്ടുമുട്ടുന്നത്. സംഗീത അധ്യാപികയായ യുവതിയെ ഫോറസ്റ്റ് ഓഫീസര്‍ ആയ സുധാകര്‍ ആചാര്യ എന്നുപരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. പ്രണയം നടിച്ച മോഹന്‍ വിവാഹവാഗ്ദാനവും നല്‍കുകയും യുവതിയുടെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മെയ് 28ന് തന്റെ പുതിയ ആല്‍ബത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വെച്ച് മോഹനെ കണ്ടുമുട്ടുകയും അവിടെ നിന്നും ബെംഗളൂരുവിലേക്ക് പോകുകയുമായിരുന്നു. ബെംഗളൂരുവിലെത്തി കോട്ടണ്‍പേട്ടിലെ സപ്തഗിരി പാലസ് എന്ന ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. സുധാകര്‍ ആചാര്യ എന്ന പേരിലാണ് മുറിയെടുത്തത്.

പിറ്റേദിവസം കൊലപാതക പദ്ധതി പ്ലാന്‍ ചെയ്ത മോഹന്‍ പൂജയ്ക്കായി ക്ഷേത്രത്തിലേക്ക് പോകാനുണ്ടെന്നും താനും വരണമെന്നും ആവശ്യപ്പെട്ടു. മോഹന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണാഭരണങ്ങള്‍ മുറിയില്‍ സൂക്ഷിച്ചാണ് ഇരുവരും പുറത്തിറങ്ങിയത്. ഗവ. ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഗര്‍ഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നല്‍കി ടോയ്‌ലെറ്റില്‍ പോയി കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തലേദിവസം രാത്രി ഇരുവരും ലൈംഗീകബന്ധത്തിലേര്‍പ്പെട്ടിരുന്നു. സയനൈഡ് ഗുളിക കുടിച്ച ഉടനെ ടോയ്‌ലെറ്റില്‍ ബോധരഹിതയായി വീണ യുവതിയെ സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തുടര്‍ന്ന് മോഹന്‍ നേരെ ലോഡ്ജ് മുറിയില്‍ എത്തുകയും യുവതിയുടെ ആഭരണങ്ങള്‍ എടുത്ത് മുങ്ങുകയും ചെയ്തു. ഈ ആഭരണങ്ങള്‍ മംഗളൂരുവില്‍ വില്‍പ്പന നടത്തി. യുവതി മോഹനിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസിലായെങ്കിലും കുടുംബത്തിന് ചീത്തപ്പേരാകുമെന്നും മറ്റും രണ്ട് പെണ്‍കുട്ടികളുടെ വിവാഹം നടക്കില്ലെന്നും ഭയന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയില്ല.

മകള്‍ മോഹനോടൊപ്പം കഴിയുകയാണെന്നാണ് അവര്‍ കരുതിയത്. തുടര്‍ന്ന് 2009 ല്‍ മറ്റൊരു കേസില്‍ മോഹന്‍ അറസ്റ്റിലാകുകയും പ്രതിയുടെ ഫോട്ടോയടക്കം ടിവിയിലും മറ്റും വാര്‍ത്തകള്‍ വരികയും ചെയ്തതോടെ യുവതിയുടെ സഹോദരി ബെംഗളൂരു ഉപ്പാര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ കാണാതായതായി പരാതി നല്‍കുകയായിരുന്നു.

ആദ്യകേസില്‍ അറസ്റ്റിലായപ്പോള്‍ തന്നെ മോഹന്‍ പോലീസിനോട് എല്ലാം തുറന്നുപറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇതേ രീതിയില്‍ 20 കൊലപാതകങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചു. 16 കേസുകളാണ് ഇതുവരെ തെളിഞ്ഞത്. ഒരു കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഒരു കേസില്‍ ഇയാളെ വധശിക്ഷയ്ക്കും വിധിച്ചിരുന്നു.

പുത്തൂര്‍, സുള്ള്യ, മടിക്കേരി, മംഗളൂരു എന്നിവിടങ്ങളിലെ ബസ് സ്റ്റാന്‍ഡുകളിലെ ശുചിമുറികളിലാണ് യുവതികളെ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നത്. ആത്മഹത്യയെന്ന നിലയില്‍ ആണ് പോലീസ് ആദ്യം കേസ് കൈകാര്യം ചെയ്തിരുന്നത്.

മോഷണത്തിനും യുവതികളോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടി മാത്രമാണ് താന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. മൂന്ന് തവണ വിവാഹിതനായിട്ടുള്ള പ്രതി, തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാര്‍ വ്യത്യസ്ത വീടുകളിലാണ് താമസിക്കുന്നത്.

കാസര്‍കോട് മുള്ളേരിയ സ്വദേശിനി പുഷ്പ എന്ന 26 കാരിയാണ് ഇയാള്‍ കൊലപ്പെടുത്തിയ മറ്റൊരു മലയാളി. ബേബി നായക്(25), ശാരദ (24), കാവേരി (30), പുഷ്പ(26), വിനുത(24), ഹേമ (24), അനിത (22), യശോദ (26), സരോജിനി(27), ശശികല(28), സുനന്ദ (25), ലീലാവതി (32), ശാന്ത (35), വനിത (22), സുജാത (28) തുടങ്ങിയവരാണ് മോഹന്റെ സയനൈഡ് കൊലയ്ക്ക് ഇരയായിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Uppala, Mangalore, Karnataka, Molestation, Top-Headlines, Murder, Mangaluru: Serial killer Cyanide Mohan's 16th murder charge found proved < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL