Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗോവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച 63 കിലോ ചന്ദനവുമായി ഒരാള്‍ അറസ്റ്റില്‍; പ്രതിയെ വനം വകുപ്പിന് കൈമാറി

ഗോവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച 63 കിലോ ചന്ദനവുമായി ഒരാള്‍ അറസ്റ്റില്‍. വോര്‍ക്കാടി kasaragod, Kerala, news, arrest, forest, Man arrested with Sandalwood
കാസര്‍കോട്: (www.kasargodvartha.com 12.09.2019)  ഗോവയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകാനായി മുറിച്ചുവെച്ച 63 കിലോ ചന്ദനവുമായി ഒരാള്‍ അറസ്റ്റില്‍. വോര്‍ക്കാടി തലക്കിയിലെ ഇബ്രാഹിമിനെ (47)യാണ് മഞ്ചേശ്വരം എസ് ഐയും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇബ്രാഹിമിന്റെ വീട്ടിലെത്തയിത്. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് അറസ്റ്റിലായ ഇബ്രാഹിമെന്ന് വിവരമുണ്ട്.

കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാര്‍, സ്‌പെഷ്യല്‍ ഡ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ ഒ സുരേന്ദ്രന്‍, ഓഫീസര്‍മാരായ കെ ജയകുമാരന്‍, എം കെ യൂസുഫ്, ഉമറുല്‍ ഫാറൂഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. സംഘത്തിലെ മറ്റുള്ളവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിടികൂടിയ ചന്ദനത്തിന് ഒരുലക്ഷം രൂപ വിലമതിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: kasaragod, Kerala, news, arrest, forest, Man arrested with Sandalwood

 < !- START disable copy paste -->