അനന്തപുരത്ത് അരക്കോടി രൂപ ചിലവില്‍ അതിഥി മന്ദിരം നിര്‍മ്മിക്കുന്നു
Sep 20, 2019, 16:27 IST
കുമ്പള:(www.kasargodvartha.com 20/09/2019) ദൂര ദിക്കുകളില്‍ നിന്ന് വരുന്ന സന്ദര്‍ശകര്‍ക്ക് ആശ്വാസമായി അനന്തപുരത്ത് അതിഥി മന്ദിരം വരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നു അനന്തപുരം ക്ഷേത്രത്തിലേക്ക് വരുന്നവര്‍ക്കു പുലര്‍ച്ചെ തന്നെ ക്ഷേത്ര ദര്‍ശനം സാധ്യമാക്കുന്നതിനു താമസ സൗകര്യം ഒരുങ്ങുന്നു. നിലവില്‍ ഇവിടെ തൊട്ടടുത്ത് താമസ സൗകര്യം ഇല്ലാത്തത് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പ്രയാസമാവുന്നു.
രാവിലെ 6 മുതല്‍ രാത്രി 8 വരെയും ക്ഷേത്രത്തില്‍ സന്ദര്‍ശകരുടെ തിരക്കാണ്. അവധി ദിവസങ്ങളില്‍ ആയിരത്തിലേറെ പേരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. ഇതിന് പരിഹാരമായി താമസ സൗകര്യത്തിനു 20 സെന്റ് സ്ഥലത്ത് ഇരു നില കെട്ടിടം ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാല് വി.ഐ.പി. സ്യൂട്ടും നാല് സാധാരണ മുറികളും താഴെയും മുകളിലുമായി രണ്ട് ഡോര്‍മെട്രികളുമുള്ള അതിഥി മന്ദിരമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
വിശ്വാസികളില്‍ നിന്നു തന്നെ ഇതിനുള്ള സഹായം സമാഹരിക്കും. 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജെ.എച്ച്.എല്‍. ബില്‍ഡേഴ്സ് ആണ് അതിഥി മന്ദിരത്തിന്റെ പ്ലാനും എലിവേഷനും തയ്യാറാക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kumbala, Kasaragod, Kerala, Guest-house, Temple,Guest House being built at Anantapur at a cost of half a crore rupees