city-gold-ad-for-blogger
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണപ്പെട്ടു; അനുജനുപിന്നാലെ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങിയത് കുടുംബത്തെ കണ്ണീരിലാഴ്ത്തി

കാറഡുക്ക: (www.kasargodvartha.com 16.09.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണപ്പെട്ടു. കാറഡുക്ക പഞ്ചായത്തിലെ കര്‍മന്തൊടിയിലെ അബൂബക്കര്‍- അസ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഫീഖ് (22) ആണ് മരിച്ചത്. അനുജനുപിന്നാലെ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങിയത് കുടുംബത്തെ കണ്ണീരിലാഴ്ത്തി. ഒമ്പതു മാസം മുമ്പാണ് ഷഫീഖിന്റെ അനുജന്‍ മുഹമ്മദ് ആഷിഖ് മരണപ്പെട്ടത്.

എന്‍ഡോസള്‍ഫാന്‍മൂലം നാലു വയസുമുതല്‍ അസുഖബാധിതനാണ് ഷഫീഖ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലും ഉള്‍പെട്ടിരുന്നു. സഫീന, ഹസീന സഹോദരിമാരാണ്. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ മുള്ളേരിയ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരണപ്പെട്ടു; അനുജനുപിന്നാലെ ജ്യേഷ്ഠനും മരണത്തിന് കീഴടങ്ങിയത് കുടുംബത്തെ കണ്ണീരിലാഴ്ത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, karadukka, Death, Obituary, Endosulfan-victim, Endosulfan, Endosulfan victim died
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL