Join Whatsapp Group. Join now!
Aster MIMS 10/10/2023

ഏത് സാഹചര്യത്തിലായാലും സഭ്യേതര ഭാഷ ഉപയോഗിക്കരുത്, പോലീസിന് കര്‍ശന നിര്‍ദേശവുമായി ഡി ജി പി

പോലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുത്. ഇത് സംബന്ധിച്ച് ഏത് വിധത്തിലുള്ള News, Thiruvananthapuram, Kerala, Police, Top-Headlines,
തിരുവനന്തപുരം:(www.kasargodvartha.com 18/09/2019) പോലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുത്. ഇത് സംബന്ധിച്ച് ഏത് വിധത്തിലുള്ള പരാതിയുണ്ടായാലും അതിന് ഉത്തരവാദി ആ ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും.

News, Thiruvananthapuram, Kerala, Police, Top-Headlines, DGP with strict instructions to the police, Complaint, SMS,


തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ആരോപണ വിധേയനായ ഉദ്യോഗസ്ഥനു തന്നെയായിരിക്കുമെന്നു വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. അന്വേഷണ കാലയളവില്‍ ആരോപണവിധേയനെ തല്‍സ്ഥാനത്തു നിന്നു യൂണിറ്റ് മേധാവി മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 16 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനങ്ങളാണു സര്‍ക്കുലറായി ഇറക്കിയിരിക്കുന്നത്.

ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ മറ്റു നിര്‍ദേശങ്ങള്‍:

ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനായാലും ഏത് അവസ്ഥയിലും സഭ്യേതര ഭാഷ ഉപയോഗിക്കരുത്.

കസ്റ്റഡിയില്‍ എടുത്തയാളോടുള്ള സമീപനം സംബന്ധിച്ചു സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷനുകളും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

സ്റ്റേഷനില്‍ ലഭിക്കുന്ന പരാതിയില്‍ സ്വീകരിച്ച നടപടികളും അന്വേഷണ വിവരങ്ങളും കൃത്യമായ ഇടവേളകളില്‍ എസ്എംഎസ് സന്ദേശം ആയോ നേരിട്ടോ പരാതിക്കാരെ അറിയിക്കണം.

സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കു പ്രയാസമുണ്ടാകുന്ന തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം.

സീനിയര്‍ ഓഫിസറെ കാണാന്‍ ഉദ്ദേശിക്കുന്ന പരാതിക്കാര്‍ക്ക് എത്രയും പെട്ടെന്ന് അതിനുള്ള സംവിധാനമൊരുക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, Police, Top-Headlines, DGP with strict instructions to the police, Complaint, SMS,