city-gold-ad-for-blogger
Aster MIMS 10/10/2023

കടപ്പുറത്ത് കണ്ടെത്തിയത് പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം

കാസര്‍കോട്: (www.kasargodvartha.com 09.09.2019) ഞായറാഴ്ച രാവിലെ നെല്ലിക്കുന്ന് കസബ കടപ്പുറത്ത് കണ്ടെത്തിയത് പുഴയില്‍ കാണാതായ പുത്തിഗെ പാര്‍ളമേറിയയിലെ പരേതനായ ചോമപൂജാരിയുടെ ഭാര്യ ലക്ഷമി(82)യുടെ മൃതദേഹം. ഞായറാഴ്ച രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം നടത്തിയ പരിശോധനയിലാണ് ലക്ഷ്മിയുടേതാണ് മൃതദേഹമെന്ന് കണ്ടെത്തിയത്.

ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. വീടിന് സമീപത്തെ പുഴയില്‍ വീണ് കാണാതായ വയോധികയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കടപ്പുറത്ത് കരക്കടിഞ്ഞത്. മക്കള്‍: സുന്ദരി, പുഷ്പ, പത്മാവതി, കുസുമ, ബാലകൃഷ്ണന്‍, മാലതി. മരുമക്കള്‍: കൊട്ടി പൂജാരി, ശങ്കര, ശ്രീനിവാസ്, സുന്ദര, മാലിനി, രാമചന്ദ്ര.

കടപ്പുറത്ത് കണ്ടെത്തിയത് പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Death, Deadbody, Missing, Nellikunnu, Dead body found in Sea shore identified
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL