city-gold-ad-for-blogger
Aster MIMS 10/10/2023

ഉടമ അറിയാതെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു; പരാതി പറയാനെത്തിയപ്പോള്‍ മോശമായ പെരുമാറ്റം, 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 11.09.2019) ഉടമ അറിയാതെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയും പരാതി പറയാനെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നുമുള്ള പരാതിയില്‍ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്. മാധ്യമപ്രവര്‍ത്തകനായ മുളിയാറിലെ അബ്ദുര്‍ റഹ് മാന്‍ ആലൂര്‍ നല്‍കിയ കേസിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡണ്ട് കെ കൃഷ്ണന്‍ വിധി പറഞ്ഞത്.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ തായലങ്ങാടി എസ് ബി ഐ ബ്രാഞ്ചിലെ അബ്ദുര്‍ റഹ് മാന്റെ എസ് ബി അക്കൗണ്ടില്‍ നിന്നും 2015 ജൂണ്‍ 30നാണ് ഇദ്ദേഹമറിയാതെ 3,480 രൂപ പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ക്ക് രേഖാമൂലം പരാതിനല്‍കിയെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. പരാതിപറയാനെത്തിയപ്പോള്‍ ഇദ്ദേഹത്തോട് ബാങ്കില്‍ മറ്റുള്ള ഉപഭോക്താക്കളുടെ മുമ്പില്‍വെച്ച് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്നാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.

പരാതിക്കാരനെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും കോടതി ചെലവിനത്തില്‍ 3,000 രൂപയുമടക്കം 13,000 രൂപ ഒരുമാസത്തിനകം ബാങ്ക് മാനേജര്‍ നല്‍കണമെന്നാണ് തര്‍ക്കപരിഹാര ഫോറം വിധിച്ചത്.

ഉടമ അറിയാതെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു; പരാതി പറയാനെത്തിയപ്പോള്‍ മോശമായ പെരുമാറ്റം, 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Top-Headlines, Cash withdrawn from Bank Account with out permission; Consumer Disputes Redressal Commission order to give compensation
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL