City Gold
news portal
» » » » » » » » കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളടങ്ങിയ ഗ്രന്ഥാലയവും ഇ-ലൈബ്രറിയും; സര്‍വ സൗകര്യങ്ങളോടെ 'ഡോ. ശ്യാംപ്രസാദ് മുഖര്‍ജി മന്ദിരം' എന്ന പേരില്‍ ബി ജെ പി ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി

കാസര്‍കോട്: (www.kasargodvartha.com 10.09.2019) ബി ജെ പി ജില്ലാ കമ്മിറ്റിക്ക് പുതുതായി നിര്‍മിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനൊരുങ്ങി. പത്തായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഗ്രന്ഥാലയമുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഇ-ലൈബ്രറി സംവിധാനവുമുണ്ടാകും. ദേശീയപാതയോരത്ത് കറന്തക്കാട്ടാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

പുതിയ ഓഫീസില്‍ ഓഫീസ് സെക്രട്ടറി, ഭാരവാഹികള്‍, വിവിധ മോര്‍ച്ചകള്‍ എന്നിവക്ക് പ്രത്യേക സൗകര്യവും വിശാലമായ മീറ്റിങ്ങ് ഹാളും നേതാക്കള്‍ക്ക് താമസിക്കാനുള്ള രണ്ട് മുറികളും ഭക്ഷണശാലയുമുണ്ട്. കന്നട, മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളും ഗ്രന്ഥാലയത്തില്‍ ലഭ്യമാക്കും.

ജനസംഘം സ്ഥാപക പ്രസിഡന്റിന്റെ സ്മരണാര്‍ത്ഥം 'ഡോ. ശ്യാംപ്രസാദ് മുഖര്‍ജി മന്ദിരം' എന്നാണ് കെട്ടിടത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ബി ജെ പി ദേശീയ നേതാവ് ഉദ്ഘാടനത്തിനെത്തുമെന്നാണ് വിവരം.

ഉദ്ഘാടനത്തിന്റെ ആദ്യപടിയായി പാല്‍കാച്ചല്‍ ചടങ്ങ് സെപ്തംബര്‍ 12ന് രാവിലെ 6.20ന് നടക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അറിയിച്ചു.

Keywords: Video, Kerala, kasaragod, BJP, Library, new office, e-library, books, BJP Didstrict office ready for inauguration

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date