City Gold
news portal
» » » » പിടുത്തം തരാത്ത ചില യാദൃശ്ചികതകള്‍

അസ്ലം മാവിലെ

(www.kasargodvartha.com 10.09.2019) മാസങ്ങള്‍ക്കു മുമ്പ് ടൗണില്‍ നിന്ന് നാട്ടിലേക്ക് ബസ് കയറുമ്പോള്‍ ഒരു കുടുംബം എന്നോട് വഴി ചോദിച്ചു. ഹിന്ദിക്കാരാണ്. മുംബെയില്‍ നിന്നുള്ളവര്‍. ബ്രാഹ്മണ കുടുംബം.മധൂര്‍ റോഡിലാണവര്‍ക്ക് ബന്ധുവീടു തേടി പോകേണ്ടത്. അവരുടെ കൂടെ ഞാനും പകുതിക്കിറങ്ങി, റിക്ഷക്കാരനെ വിളിച്ചു ഇവരെ ഏല്‍പ്പിച്ചു. അടുത്ത ബസില്‍ തന്നെ ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ഒന്നിച്ച് സംസാരിക്കുന്നതിനിടക്കെപ്പൊഴോ എംബിഎ വിദ്യാര്‍ഥിയായ മകന്‍ എന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു.

ഒരാഴ്ച കഴിഞ്ഞിരിക്കണം എന്നെ അവര്‍ ഫോണില്‍ വിളിച്ചു. തിരിച്ചു ഠാണയിലേക്ക് പോകുവാണെന്ന് പറഞ്ഞു, മുംബെ വന്നാല്‍ അവരുടെ ഠാണയിലുള്ള വീട്ടിലോ മൂത്ത മകന്റെ പനവേലിനടുത്തുള്ള വീട്ടിലോ വരണമെന്നും പറഞ്ഞു. അതൊരുപചാര സംസാരത്തിലപ്പുറമൊന്നുമായിരുന്നില്ല,

പനവേലിന് തൊട്ടുമുമ്പുള്ള സ്‌റ്റേഷനാണ് ഘണ്ഡേശ്വര്‍.ഇന്ന്വണ്ടിയിറങ്ങി ഹൗരി നിര്‍മിതി എന്ന കെട്ടിടമന്വേഷിച്ചവിടെ ഞാന്‍ വട്ടം കറങ്ങുന്നതിനിടയില്‍ ദേ, മുമ്പില്‍ നാട്ടില്‍ അന്ന് കണ്ടഠാണേ കുടുംബം! എനിക്കും അവര്‍ക്കും ഒരു പോലെ അത്ഭുതം.അന്നവര്‍ക്കായിരുന്നു ലൊക്കേഷന്‍ അറിയേണ്ടിയിരുന്നത്, ഇന്നെനിക്കും!

ഞാനന്വേഷിക്കുന്ന ഇരുപത്തിരണ്ടാം സെക്ടറിലെ ഹൗറി നിര്‍മ്മിതി കെട്ടിടത്തില്‍ തന്നെയാണ് അയാളുടെ മൂത്ത മകന്റെ ഫ്‌ലാറ്റും! അവരുടെ വീട്ടിലേക്കുള്ള ക്ഷണത്തിന് മുന്നില്‍ വേറൊരൊഴികഴിവും എനിക്കുണ്ടായിരുന്നില്ല.പോകേണ്ടി വന്നു.

മൂത്ത മകന്‍ എഞ്ചിനീയര്‍, ആര്‍ട്ടിസ്റ്റ്, നല്ല വായനക്കാരന്‍.മതിലുകളും ഷെല്‍ഫും ബാല്‍ക്കണിയിലെ കുരുവിക്കൂടുകളും വിശദീകരണമൊന്നുമില്ലാതെ എല്ലാം വ്യക്തമായി പറയുന്നുണ്ട്.ഞാന്‍ പോകുമ്പോള്‍ ആ കലാകാരന്‍ അവിടെ ഇല്ലായിരുന്നു. അത് കൊണ്ടദ്ദേഹത്തിന്റെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നേരിട്ട് ചോദിച്ചറിയാനുമായില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത, അവിചാരിത കണ്ടുമുട്ടല്‍! ഫ്‌ലാറ്റില്‍ നിന്നിറങ്ങുമ്പോള്‍, ഫോണില്‍ അങ്ങേത്തലക്കല്‍ എംബിഎക്കാരന്‍ പയ്യന്റെ ഫോണ്‍ വിളി.. അങ്കിള്‍, പ്ലീസ് ഗിവ്മിഎ കോള്‍, വണ്‍സ് യു കംപ്ലീറ്റ് യുവര്‍ വര്‍ക്. ഐ വില്‍ ഡ്രോപ് യു അറ്റ് ആര്‍ സ്‌റ്റേഷന്‍'

ചില യാദൃശ്ചികതള്‍ക്ക് മുന്നില്‍ നമുക്കൊന്നും പറയാനുണ്ടാകില്ല, പറയാനുമാകില്ല. വാക്കുകള്‍ പുറത്ത് വരില്ല. മൗനങ്ങള്‍ മാത്രം വാചാലമാകും. അത്തരം യാദൃശ്ചികതകളുടെ പരിണാമഗുപ്തി സ്‌നേഹവാത്സല്യങ്ങളില്‍ ചാലിച്ചത് കൂടിയാകുമ്പോഴോ? ഭാഷ, ദേശം, വര്‍ഗ്ഗം, വര്‍ണ്ണം, മതം, ജാതി ഒന്നും തടസമാകാത്ത സ്‌നേഹാലിംഗനങ്ങള്‍. എന്നാല്‍ പിന്നെ പറയാനുമില്ല. തിരിച്ചുള്ള യാത്രയിലിക്കരെ എത്തുവോളും ഇത് തന്നെയായിരുന്നു എന്റെ മനസില്‍.

www.bestlifeonline.com എന്ന വെബ്‌സൈറ്റിലെ culture പേജില്‍ നാല്പതോളം തെരഞ്ഞെടുത്ത യാദൃശ്ചിക സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.വായനാസുഖമുള്ളവയാണവ.സമയമുണ്ടെങ്കില്‍ ബ്രൗസ് ചെയ്യുക.

പിന്‍കുറി:
അനാലിറ്റിക്കല്‍ സൈക്കോളജിയുടെ ഉപജ്ഞാതാവായ സ്വീഡിഷ് മനശാസ്ത്രജ്ഞന്‍ സി ജി ജംഗില്‍ നിന്ന്  Ioften dream about people from whom we receive a letter by the next post. I have ascertained on several occasions that at the moment when the dream occurred the letter was already lying in the post-office of the addressee.'
ഇങ്ങനെയോ ഇത്‌പോലെയോ ഉള്ള അനുഭവങ്ങള്‍ ജീവിതത്തില്‍പലര്‍ക്കുമുണ്ടായിട്ടുണ്ടാകും.


Keywords: Article, Aslam Mavile, Best Examples of  some Coincidence

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date