പിതാവിന്റെ ബൈക്കില്‍ കറങ്ങി; പെട്രോള്‍ തീര്‍ന്നതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍നിന്നും പെട്രോളൂറ്റാന് ശ്രമിച്ചു; പെട്രോള്‍ ഇറ്റുവീഴുന്നത് കാണാത്തതിനാല്‍ ലൈറ്റര്‍ തെളിച്ചപ്പോള്‍ വാഹനം നിന്നു കത്തി; ബൈക്ക് കത്തിച്ച കേസില്‍ പിടിയിലായത് 17കാരന്
Sep 17, 2019, 17:28 IST
നീലേശ്വരം: (www.kasargodvartha.com 17.09.2019) റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച സംഭവത്തില്‍ അറസ്റ്റിലായത് 17കാരനായ പ്ലസ്ടു വിദ്യാര്‍ഥി. ചിറ്റാരിക്കാല്‍ അതിരുമാവിലെ വിദ്യാര്‍ഥിയെയാണ് ചിറ്റാരിക്കാല്‍ എസ് ഐ കെ പി വിനോദ്കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. കുറ്റിക്കാട്ടില്‍ കണ്ടെത്തിയ കന്നാസും പൈപ്പും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 17കാരന് പിടിയിലായത്.
പെയിന്റിംഗ് തൊഴിലാളിയായ രാജേഷിന്റെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മൂന്നുദിവസം മുമ്പ് പൂര്‍ണമായും കത്തിനശിച്ചത്. വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തിയിടുകയായിരുന്നു പതിവ്.
പിടിയിലായ വിദ്യാര്‍ഥിയുടെ സഹോദരങ്ങള്‍ ദൂരെയാണ് പഠിക്കുന്നത്. ഇവരെ കാണാന്‍ പിതാവ് പോയ സമയത്തായിരുന്നു സംഭവം. പിതാവിന്റെ ബൈക്കുമായി പെട്രോള്‍ തീരുന്നത് വരെ ചുറ്റിക്കറങ്ങിയ വിദ്യാര്‍ഥി ഇത് അറിയാതിരിക്കാനായി ബന്ധുവിന്റെ ഓട്ടോയില്‍നിന്നും പൈപ്പും കന്നാസുമെടുത്ത് പെട്രോള്‍ തേടിയിറങ്ങുകയായിരുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ട രാജേഷിന്റെ ബൈക്കില്‍നിന്ന് പെട്രോള്‍ ഊറ്റാന്‍ ആരംഭിച്ച വിദ്യാര്‍ഥി കന്നാസിലേക്ക് പെട്രോള്‍ വീഴുന്നുണ്ടോ എന്ന് നോക്കാനായി ലൈറ്റര്‍ തെളിയിക്കുകയായിരുന്നു. ഇതോടെ ബൈക്കിലേക്ക് തീ പടരുകയും ബൈക്ക് പൂര്‍ണമായും കത്തുകയുമായിരുന്നു.
തീ കത്തുന്നതിനിടെ വിദ്യാര്‍ഥി ഒഴിഞ്ഞുമാറിയതിനാല്‍ ജീവാപായം സംഭവിച്ചില്ല. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട വിദ്യാര്‍ഥി കന്നാസും പൈപ്പും കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചാണ് വീട്ടിലേക്ക് മടങ്ങിയത്. പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അന്വേഷണം 17കാരനിലേക്കെത്തിയത്് കുട്ടിയെ ജാമ്യം നല്കി വിട്ടയക്കുകയും കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറുകയുമായിരുന്നു.
Keywords: Kerala, news, kasaragod, Nileshwaram, Bike, fire, Police, arrest, Student, Anti climax for Bike burned incident