റോഡില്‍ പൂജ നടത്തി ചിത്രകാരന്റെ വേറിട്ടസമരം
Sep 21, 2019, 17:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/09/2019) റോഡില്‍ പൂജ നടത്തി ചിത്രകാരന്റെ വേറിട്ടസമരം. ശില്പിയും ചിത്രക്കാരനുമായ സുരേന്ദ്രന് കൂക്കാനമാണ് ദേശീയ പാതയില്‍ പൂജ നത്തികൊണ്ടുള്ള സമരം നടത്തിയത്. റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരുടെ ജീവനുകള്‍ പൊലിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഊണ്ടാകത്തതില് പ്രതിഷേധിച്ചാണ് മരിച്ചവരുടെ ജീവന് ആത്മശാന്തി നേര്‍ന്ന് റോഡില്‍ പൂജ നടത്തിയത്. ദേശീയ പാതയില്‍ വെള്ളൂര്‍, പാലത്തര പാലത്തിന് സമീപമാണ് റോഡ് പൂജ നടത്തിയത്.
ഒരു പൂജാരി എങ്ങനെയാണോ പൂജാ കര്‍മ്മങ്ങള്‍ ചെയ്യുന്നതു പോലെ തൊട്ടടുത്ത പുഴയില്‍ കുളിച്ച് ഈറനോടെ വന്നായിരുന്നു പൂജ. കുഴിയുടെ മുന്നില്‍ ദീപങ്ങള്‍ കത്തിച്ച് വെച്ച് അതിന് മുന്നിലേക്ക് പൂജാ പുഷ്പങ്ങള്‍ വിതറി മണി മുഴക്കി നടത്തിയ പൂജ വഴിയാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി. അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ് ഇത്തരത്തിലൊരു വേറിട്ട സമരമാര്‍ഗ്ഗം തുറന്നതെന്നാണ് സുരേന്ദ്രന് കൂക്കാനം പറയുന്നത്. ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ പ്ലക്കാര്‍ഡുമായി ദേശീയ പാതയിലെ കുഴിയില്‍ ഇരുന്ന് സമരം ചെയ്യുമെന്നും സുരേന്ദ്രന് മുന്നറിയിപ്പ് നല്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Cheruvathur, Kasaragod, Kerala,Road, Protest, A painter's struggle on the road