City Gold
news portal
» » » » » » » » » » » പാക്കിസ്ഥാന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ചതിന് സ്‌ക്രീന്‍ ഷോട്ട് സഹിതം യുവാവിനെതിരെ പരാതിയുമായി ആര്‍ എസ് എസ് പ്രാദേശിക നേതാവ് സ്‌റ്റേഷനിലെത്തി; പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നും പോലീസ്

കാസര്‍കോട്: (www.kasargodvartha.com 17.08.2019) പാക്കിസ്ഥാന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ചതിന് യുവാവിനെതിരെ പരാതിയുമായി ആര്‍ എസ് എസ് പ്രാദേശിക നേതാവ് പോലീസിലെത്തി. എന്നാല്‍ പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്. ബന്തടുക്ക ഏണിയാടി സ്വദേശിയായ യുവാവിനെതിരെയാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതിയുമായി ആര്‍ എസ് എസ് പ്രാദേശിക നേതാവ് ബേഡകം പോലീസിലെത്തിയത്.

ഇതുസംബന്ധിച്ച് എന്‍ ഐ എയ്ക്കും പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ ആര്‍ക്കും അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിന് പാക്കിസ്ഥാന്റെ പതാകയോടൊപ്പം ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ യുവാവ് സ്റ്റോറി പോസ്റ്റ് ചെയ്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പകം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, RSS, Youth, complaint, Police, Youth wishes independence day for Pakistan via Instagram; RSS leader complained in Police Station
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date