city-gold-ad-for-blogger
Aster MIMS 10/10/2023

ഉപ്പള പോലീസ് സ്റ്റേഷന്‍ 2020ല്‍ യാഥാര്‍ത്ഥ്യമാക്കും; പോലീസ് സബ് ഡിവിഷന്‍ മൂന്നാക്കണം എന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും ഡി ജി പി

കാസര്‍കോട്: (www.kasargodvartha.com 20.08.2019) കാസര്‍കോട് ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെ എണ്ണം കൂട്ടണം, ജില്ലയില്‍ സബ് ഡിവിഷന്‍ മൂന്നാക്കണം എന്നീ ആവശ്യങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ഡി ജി പി പറഞ്ഞു. കാസര്‍കോട് കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഡി ജി പി ലോക്‌നാഥ് ബെഹ്‌റ.

ഉപ്പള പോലീസ് സ്റ്റേഷന്‍ 2020ല്‍ യാഥാര്‍ത്ഥ്യമാക്കും; പോലീസ് സബ് ഡിവിഷന്‍ മൂന്നാക്കണം എന്ന ആവശ്യം ഗൗരവത്തോടെ പരിഗണിക്കുമെന്നും ഡി ജി പി

2020, 2025, 2030 വരെ ജില്ലയില്‍ ആവശ്യമായി വരുന്ന പോലീസ് സേനയുടെ രൂപരേഖ തയ്യാറാക്കാന്‍ ഉത്തരമേഖല ഡി ഐ ജിയുടെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപ്പള പോലീസ് സറ്റേഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം യാഥാര്‍ത്ഥ്യമാക്കും. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് ഭൂമി ലഭ്യമായാല്‍ ഉടന്‍ കെട്ടിടം നിര്‍മിക്കും. ഭൂമി ലഭ്യമല്ലാത്തതിനാല്‍ നാല്‍പതോളം പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് വാടകക്കെട്ടിടത്തിലാണ്. ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ക്രിമിനലുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്ന് രക്ഷപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. കാസര്‍കോട്ടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പലതും സംഘടിതമാണ്. കുറ്റകൃത്യം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഡി ജി പി പറഞ്ഞു

കേരളം, കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ക്രിമിനല്‍ കേസ് പ്രതികളെ പിടികൂടുന്നതിനും ക്രിമിനല്‍ കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതി പതിനഞ്ച് ദിവസത്തിനകം ആരംഭിക്കുമെന്ന് ഡി ജി പി ലോക് നാഥ് ബെഹ്‌റ പറഞ്ഞു.

Keywords:  Kasaragod, Kerala, news, Police, police-station, Top-Headlines, Adalath, Uppala Police station will be opened in 2020: DGP
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL