city-gold-ad-for-blogger
Aster MIMS 10/10/2023

മരം മുറിക്കുന്നത് കുറ്റകരമാണ്; പക്ഷേ, ഈ മരം മുറിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് നാട്ടുകാര്‍, കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 17.08.2019) മരം മുറിക്കുന്നത് കുറ്റകരമാണെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും ബോധ്യമുണ്ട്. എന്നാല്‍ തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് സമീപത്തെ വലിയ കാട്ടുമരം അപകടഭീഷണിയുയര്‍ത്തുകയാണെന്നും അതുകൊണ്ടു തന്നെ മരം മുറിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി നല്‍കി. ദിനംപ്രതി വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്താണ് അപകടകരമായ വലിയ മരം സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി എച്ച് ടി ലൈനും കടന്നുപോകുന്നു.

മരം മുറിക്കുന്നത് കുറ്റകരമാണ്; പക്ഷേ, ഈ മരം മുറിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് നാട്ടുകാര്‍, കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി

മരം ഏതുസമയത്തും പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് പരിശോധിച്ച് എത്രയും പെട്ടെന്ന് മരം മുറിച്ചുമാറ്റാനുള്ള നടപടിയുണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മരത്തിനു സമീപത്തു തന്നെയാണ് ഓട്ടോസ്റ്റാന്‍ഡും സ്ഥിതിചെയ്യുന്നത്. അപകടം വന്നതിനു ശേഷം വിലപിക്കുന്നതിലും നല്ലത് മരത്തിന്റെ അപകടാവസ്ഥ പരിശോധിച്ച് മുറിച്ചുമാറ്റുന്നതാണ് നല്ലതെന്നും വലിയ ദുരന്തം ഇതുവഴി ഇല്ലാതാകുമെന്നും നാട്ടുകാര്‍ പറയുന്നു.

മരം മുറിക്കുന്നത് കുറ്റകരമാണ്; പക്ഷേ, ഈ മരം മുറിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് നാട്ടുകാര്‍, കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി

മരം മുറിക്കുന്നത് കുറ്റകരമാണ്; പക്ഷേ, ഈ മരം മുറിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് നാട്ടുകാര്‍, കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി

മരം മുറിക്കുന്നത് കുറ്റകരമാണ്; പക്ഷേ, ഈ മരം മുറിക്കാതിരിക്കാന്‍ നിവൃത്തിയില്ലെന്ന് നാട്ടുകാര്‍, കലക്ടര്‍ക്കും പി ഡബ്ല്യു ഡി അധികൃതര്‍ക്കും പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, PWD-office, District Collector, complaint, Tree in bad condition; complained
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL