city-gold-ad-for-blogger
Aster MIMS 10/10/2023

'സുല്‍ത്താന്‍ ഗോള്‍ഡ് ഉടമ ടി എം കുഞ്ഞഹ് മദ് ഹാജിയുടെ മരണം തീരാനഷ്ടം'

കാസര്‍കോട്: (www.kasargodvartha.com 07.08.2019) നഗരത്തിലെ ആദ്യകാല വ്യാപാരികളില്‍ പ്രമുഖനും സുല്‍ത്താന്‍ ഗോള്‍ഡ് സ്ഥാപകനുമായ ടി എം കുഞ്ഞഹ് മദ് ഹാജിയുടെ മരണം വ്യാപാര സമൂഹത്തിന് തീരാനഷ്ടമാണെന്ന് കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് അനുശോചന യോഗത്തില്‍ പറഞ്ഞു. 1997ല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തുടക്കം കുറിച്ച സുല്‍ത്താന്‍ ഗോള്‍ഡ് ഇന്ന് കര്‍ണാടകയിലും ആന്ധ്രപ്രദേശിലും വ്യാപിച്ചുകിടക്കുന്ന സ്വര്‍ണ വ്യവസായ ശൃംഖലയാണ്. ചെറുപ്രായത്തിലെ വ്യാപാര മേഖലയിലേക്ക് ഇറങ്ങിയ ടി എം കുഞ്ഞഹ് മദ് ഹാജിയുടെ സ്ഥാപനങ്ങള്‍ കുമ്പളയിലും മംഗളൂരുവിലുമായി വ്യാപിച്ചു.

കച്ചവടത്തിന് പുറമേ സാമൂഹ്യ- സാംസ്‌കാരിക മേഖലയില്‍ തന്നിലാവുന്ന പല സേവനങ്ങളും സമൂഹത്തിന് ചെയ്തിരുന്നു. പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കരകയറുന്നതിനായി സുല്‍ത്താന്‍ ഗോള്‍ഡ് വക അഞ്ച് ലക്ഷം രൂപ ടി എം കുഞ്ഞഹ് മദ് ഹാജി യുടെ കയ്യില്‍ നിന്നാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ അന്ന് ഏറ്റുവാങ്ങിയത്. അനുശോചന യോഗത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ട്രഷറര്‍ തുളസീധരന്‍ നായര്‍, മുഹമ്മദ് ബഷീര്‍, ഖമറുദ്ദീന്‍ തളങ്കര, ശരീഫ് സാഹിബ്, മഞ്ചേശ്വരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് കെ എഫ് മുഹമ്മദ് ഇഖ്ബാല്‍, സെക്രട്ടറി തമ്പാന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

'സുല്‍ത്താന്‍ ഗോള്‍ഡ് ഉടമ ടി എം കുഞ്ഞഹ് മദ് ഹാജിയുടെ മരണം തീരാനഷ്ടം'


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Sulthan gold TM Kunhahammed no more
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL