city-gold-ad-for-blogger
Aster MIMS 10/10/2023

ശരത്ത് ലാലിന്റെ ആഗ്രഹം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.08.2019) കല്യോട്ട് പെരുങ്കളിയാട്ടത്തിന് സംഗീത വീഡിയോ ആല്‍ബം പുറത്തിറക്കണമെന്ന ശരത്ലാലിന്റെ ആഗ്രഹം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. പക്ഷെ അണിയറ ശില്‍പി ആകേണ്ടിയിരുന്ന ശരത്തിനും കൃപേഷിനും സമര്‍പ്പിച്ചുകൊണ്ട് ആല്‍ബം നിര്‍മ്മിക്കുന്നത് സിനിമാ സഹസംവിധായകന്‍ നിശാന്ത് തലയടുക്കമാണ്.

വിദ്യാധരന്‍ മാസ്റ്റര്‍, എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ദുര്‍ഗ വിശ്വനാഥ്, ഹരിതഹരീഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്ന വീഡിയോയില്‍ സിനിമാ താരങ്ങളായ കൊച്ചുപ്രേമന്‍, അമ്പിളിദേവി ഉള്‍പ്പെടെ നിരവധി സിനിമാ - സീരിയല്‍ നടീ നടന്മാരും അഭിനയിക്കുന്നു. രാമനാഥ അണ്ണവി, രവി പാടിക്കാനം, പി വി തുളസിരാജ്, ഗിരീഷ്ബാബു എന്നിവരുടെ രചനക്ക് വിദ്യാധരന്‍ മാസ്റ്റര്‍, ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ശ്രീജിത്ത് നീലേശ്വരം എന്നിവരാണ് ഈണം നല്‍കിയിരിക്കുന്നത്. എട്ട് പാട്ടുകളാണ് ഈ വീഡിയോയിലുള്ളത്.

സിനിമക്ക് പുറമെ അറുപതോളം ഷോര്‍ട്ട് ഫിലിമുകളും സംഗീത ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുള്ള നിശാന്തിന്റെ കൂടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പാണ് കളിയാട്ടത്തോടനുബന്ധിച്ച് സംഗീത വീഡിയോ നിര്‍മ്മിക്കണമെന്ന ആഗ്രഹം ശരത്ലാല്‍ നിശാന്തിനോട് പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് നിശാന്ത് വീഡിയോ ആല്‍ബം നിര്‍മ്മിക്കാനൊരുങ്ങുന്നത്. സെപ്തംബര്‍ മാസത്തില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങും.

ശരത്ത് ലാലിന്റെ ആഗ്രഹം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Periya, Sharath Lal's dream come true
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL