Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരുവര്‍ഷം മുമ്പ് മലഞ്ചരക്ക് കടയില്‍നിന്നും 15 ക്വിന്റല്‍ അടക്ക കൊള്ളയടിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍; രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതം

രണ്ടുവര്‍ഷം മുമ്പ് മലഞ്ചരക്ക് കടയില്‍നിന്നും 15 ക്വിന്റല്‍ അടക്ക കൊള്ളയടിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. രണ്ടുപേരെ കേന്ദ്രീകരിച്ച് Kasaragod, Kerala, news, chattanchal, Investigation, case, Top-Headlines, Robbery, Crime, Robbery case; investigation goes on
ചട്ടഞ്ചാല്‍: (www.kasargodvartha.com 14.08.2019) രണ്ടുവര്‍ഷം മുമ്പ് മലഞ്ചരക്ക് കടയില്‍നിന്നും 15 ക്വിന്റല്‍ അടക്ക കൊള്ളയടിച്ച കേസ് നിര്‍ണായക വഴിത്തിരിവില്‍. രണ്ടുപേരെ കേന്ദ്രീകരിച്ച് വിദ്യാനഗര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോളിയടുക്കത്തെ എം എം നിസാറിന്റെ പൊയ്‌നാച്ചി 55-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന കടയിലാണ് കവര്‍ച്ച നടന്നത്. സമീപത്ത് താമസിക്കുന്ന ബില്‍ഡിംഗ് ഉടമ വിജയന്‍ കടയുടെ ഷട്ടര്‍ പൊളിച്ചുകിടക്കുന്നത് കണ്ട് നിസാറിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്.

വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും കണ്ടെത്താനായില്ല. 3,23,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. 23 ചാക്ക് അടക്കയാണ് നഷ്ടപ്പെട്ടത്. കടയുടെ ഷട്ടറില്‍ കയര്‍ കെട്ടി വാഹനംകൊണ്ട് വലിച്ച് ഷട്ടര്‍ തകര്‍ത്താണ് മലഞ്ചരക്ക് കൊള്ളയടിച്ചത്. ഒന്നരവര്‍ഷമായി ഈ കേസില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല. അടുത്തിടെയാണ് ചില രഹസ്യ വിവരം പുറത്തുവന്നത്. ഇതേ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ചില സൂചനകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. കവര്‍ച്ച ചെയ്ത മലഞ്ചരക്ക് വില്‍പന നടത്തിയതിന്റെ ചില സൂചനകളും പോലീസിന് ലഭിച്ചതായാണ് അറിയുന്നത്.

Related News:
മലഞ്ചരക്ക് കടയില്‍ മോഷണം; 15 ക്വിന്റല്‍ അടക്ക കവര്‍ന്നു



Keywords: Kasaragod, Kerala, news, chattanchal, Investigation, case, Top-Headlines, Robbery, Crime, Robbery case; investigation goes on
  < !- START disable copy paste -->