City Gold
news portal
» » » » » » » » ചന്ദ്രഗിരി കെഎസ്ടിപി റോഡരികിലെ കുന്നില്‍ വിള്ളല്‍ കണ്ടെത്തി; ഇടിയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 12.08.2019) ചന്ദ്രഗിരി കാഞ്ഞങ്ങാട് കെഎസ്ടിപി റോഡരികിലെ കുന്നില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇടിയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് കുന്നിന്റെ ഒരു ഭാഗത്ത് വിള്ളല്‍ കണ്ടത്. നൂറു കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഇവിടെ നേരത്തെ വന്‍ തോതില്‍ കുന്ന് ഇടിഞ്ഞത് കാരണം പാര്‍ശ്വ ഭിത്തി കെട്ടി ബലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെഎസ്ടിപി പാതയില്‍ നിന്നും പുലിക്കുന്ന് റോഡിലേക്ക് കയറുന്ന ഭാഗത്താണ് കുന്നില്‍ വിള്ളല്‍ കണ്ടെത്തിയത്.


മണ്ണിടിച്ചല്‍ ഉണ്ടായാല്‍ അത് വാഹനങ്ങളുടെ മുകളില്‍ വീഴാനും വലിയ ദുരന്തം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് പോലീസ് ഇവിടെ മുന്നറിയിപ്പ് നല്‍കി കൊണ്ട് പുലിക്കുന്ന് റോഡ് അടച്ചിടുകയും കെ എസ് ടി പി റോഡില്‍ അപകട സിഗ്‌നല്‍ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Top-Headlines, Road, Police, police attension in chandragiri kstp road's bad condition
< !- START disable copy paste -->

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date