city-gold-ad-for-blogger
Aster MIMS 10/10/2023

പോലീസ് സ്റ്റേഷന് തൊട്ടടുത്ത് 2 വന്‍ കവര്‍ച്ചകള്‍ നടന്ന് ഒരു വര്‍ഷം തികയുമ്പോഴും തുമ്പ് കണ്ടെത്താനാവാതെ പോലീസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.08.2019) ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ കുശാല്‍ നഗറില്‍ സമീപപ്രദേശങ്ങളിലായി നടന്ന രണ്ട് വന്‍ കവര്‍ച്ചകള്‍ക്ക് ഒരു വര്‍ഷം തികയുമ്പോഴും തുമ്പ് കണ്ടെത്താനായില്ല. പോളിടെക്‌നിക്കിന് പടിഞ്ഞാറുവശം പോളി ഇട്ടമ്മല്‍ റോഡില്‍ പരേതനായ ആലി മുഹമ്മദിന്റെ വസതിയില്‍ നിന്ന് കഴിഞ്ഞ ജനുവരി 11ന് രാത്രി 130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും, നഗരസഭാ കൗണ്‍സിലര്‍ മഹമൂദ് മുറിയനാവിയുടെ സഹോദരന്‍ ഗഫൂറിന്റെ വീട്ടില്‍ നിന്ന് നൂറോളം പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസുകള്‍ക്കാണ് ഇതുവരെയും പോലീസിന് തുമ്പുകണ്ടെത്താന്‍ കഴിയാത്തത്.

ആലി മുഹമ്മദിന്റെ മകന്‍ കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരിയായ എം പി സലിമും ഭാര്യയും മാതാവും താമസിക്കുന്ന വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. സലീമിന്റെ ഭാര്യ സുല്‍ഫാനയുടെയും സലീമിന്റെ മാതാവ് നഫീസത്തിന്റെയും സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്.

കിടപ്പുമുറിയിലെ ഷെല്‍ഫിന്റെ ലോക്കര്‍ തകര്‍ത്താണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി പി കെ സുധാകരന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍, എസ്‌ഐ സന്തോഷ് എന്നിവര്‍ കവര്‍ച്ച നടന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഇതുവരെയും തുമ്പുകണ്ടെത്തിയിട്ടില്ല.

കവര്‍ച്ചക്ക് പിന്നില്‍ അതിവിദഗ്ധരായ പ്രൊഫഷണല്‍ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ക്ക് കവര്‍ച്ച നടന്ന പരിസര പ്രദേശത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പോലീസ് സംശയിച്ചിരുന്നു. കവര്‍ച്ചക്കാര്‍ കൊണ്ടുവന്ന പ്രത്യേക ഉപകരണം കൊണ്ടാണ് ഗോദ്‌റേജിന്റെ ഷെല്‍ഫ് തകര്‍ത്തിട്ടുള്ളത്. ഇതൊക്കെയാണ് പ്രൊഫഷണല്‍ സംഘങ്ങളാണ് കവര്‍ച്ചക്ക് പിന്നിലെന്ന സംശയം ബലപ്പെടാന്‍ കാരണം.

നഗരസഭാ കൗണ്‍സിലര്‍ മഹമൂദ് മുറിയനാവിയുടെ സഹോദരന്‍ ഗഫൂറിന്റെ വീട്ടില്‍ നിന്ന് മകളുടെ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടുകാര്‍ മറ്റൊരു വിവാഹ ചടങ്ങില്‍ സംബന്ധിക്കാന്‍ പോയ സമയത്ത് പട്ടാപ്പകലായിരുന്നു കവര്‍ച്ച. നാളിതുവരെ കവര്‍ച്ചക്കാരെയോ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.

പോളി റോഡില്‍ ആലി മുഹമ്മദിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചക്ക് സമാനമായി തന്നെയാണ് ഗഫൂറിന്റെ വീട്ടിലെ കവര്‍ച്ചയും നടന്നത്. പട്ടാപ്പകല്‍ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. തീരദേശത്ത് ഭീതിയിലാഴ്ത്തിയ കവര്‍ച്ചക്ക് പിന്നില്‍ ചിലരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നുവെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിയാതെ പോലീസ് കുഴങ്ങുകയായിരുന്നു.

പോലീസ് സ്റ്റേഷന് തൊട്ടടുത്ത് 2 വന്‍ കവര്‍ച്ചകള്‍ നടന്ന് ഒരു വര്‍ഷം തികയുമ്പോഴും തുമ്പ് കണ്ടെത്താനാവാതെ പോലീസ്

Related News:  130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് കുത്തിത്തുറന്നിട്ടല്ലെന്ന് പോലീസ് സ്ഥിരീകരണം; തുറന്നത് താക്കോല്‍ ഉപയോഗിച്ച്

105 പവന്റെ കവര്‍ച്ച; പിന്നില്‍ പ്രൊഫഷണല്‍ സംഘമെന്ന് സൂചന, നഷ്ടപ്പെട്ടത് നവ വധുവിന്റെ സ്വര്‍ണം

കാഞ്ഞങ്ങാട്ട് വന്‍ കവര്‍ച്ച; വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം ലോക്കര്‍ തകര്‍ത്ത് 105 പവന്‍ സ്വര്‍ണ്ണവും 35,000 രൂപയും കവര്‍ന്നു

Keywords: Kerala, kasaragod, Kanhangad, news, Hosdurg, Police, Theft, No idea about Two Mass robberies near Hosdurg police station

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL