Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

പെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ് തങ്ങള്‍ മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ നൗഫലി (32) ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പKerala, kasaragod, news, Melparamba, Death, Well, Deadbody, Top-Headlines, Missing youth found dead in well
മേല്‍പറമ്പ്: (www.kasargodvartha.com 15.08.2019) പെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ് തങ്ങള്‍ മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ നൗഫലി (32) ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടുകിണറ്റില്‍ വ്യാഴാഴ്ച വൈകീട്ടോടെ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം രാവിലെ പള്ളിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത ശേഷം രാത്രി 8.30 മണിയോടെ പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

ബന്ധുവായ സയ്യിദ് കോയക്കുഞ്ഞി തങ്ങളുടെ പരാതിയില്‍ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ സമീപത്തെ ആക്‌സിസ് ബാങ്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പെന്റാഡ് സെക്യൂരിറ്റി ഷെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. മേല്‍പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. അവിവാഹിതനായ നൗഫലിന് ചെറിയ മാനസീക ആസ്വാസ്ഥ്യമുണ്ടായിരുന്നതായി മേല്‍പറമ്പ് പോലീസ് പറഞ്ഞു.

Kerala, kasaragod, news, Melparamba, Death, Well, Dead body, Top-Headlines, Missing youth found dead in well.

Keywords: Kerala, kasaragod, news, Melparamba, Death, Well, Dead body, Top-Headlines, Missing youth found dead in well.