ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധന് മരിച്ചു
Aug 11, 2019, 16:16 IST
നീലേശ്വരം: (www.kasargodvartha.com 11.08.2019) പ്രളയക്കെടുതി ദുരിതം വിതച്ച നീലേശ്വരം ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധന് മരിച്ചു. ചാത്തമത്തെ കൊഴുമ്മല്‍ അമ്പൂട്ടി (80) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ വീട് കുന്നിന് മുകളിലായതു കൊണ്ടു തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നില്ല. പറമ്പിലൂടെ നടക്കുമ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
വിവരമറിഞ്ഞ് കൗണ്‍സിലര്‍ കെ.വി സുധാകരന്റെ നേതൃത്വത്തില്‍ ക്യാമ്പിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി. ഉടന്‍ തന്നെ ഇദ്ദേഹത്തെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Death, Obituary, Top-Headlines, Trending, Rain, Man drowned to death in Chathamath
< !- START disable copy paste -->