city-gold-ad-for-blogger
Aster MIMS 10/10/2023

മണ്ണിടിച്ചില്‍: രാത്രി യാത്ര നിരോധിച്ചു, പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം

കാസര്‍കോട്: (www.kasargodvartha.com 10.08.2019) തെക്കില്‍ ആലട്ടി റോഡില്‍ കരിച്ചേരി വളവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന ഗതാഗതം പുനസ്ഥാപിച്ചു. മണ്ണിടിച്ചല്‍  തുടരുന്നതിനാല്‍ രാത്രി സമയത്ത് ഈ ഭാഗത്ത് കൂടിയുള്ള യാത്ര ഒഴിവാക്കണം. പറമ്പ് മുതല്‍ പെര്‍ളടുക്കം വരെയുള്ള സ്ഥലത്ത് പ്രത്യേക  ബാരിക്കേഡുകള്‍ സ്ഥാപിച്ച് യാത്ര നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി രാത്രി എട്ടു മണി മുതല്‍ രാവിലെ ആറു മണിവരെ കരിച്ചേരി ഭാഗത്തൂടെയുള്ള വാഹന യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കാസര്‍കോട്് പൊയിനാച്ചി ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ക്ക് ആയംകടവ് വഴിയും കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ളവര്‍ക്ക് പെരിയ മൂന്നാംകടവ് റോഡും ഉപയോഗിക്കാം.

പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം

വെള്ളപ്പൊക്കത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചെറുവത്തൂര്‍, പേരോല്‍, കിനാനൂര്‍, കരിന്തളം, ചീമേനി, കയ്യൂര്‍, ഭീമനടി, വില്ലേജുകളിലെ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ ദുരിതാശ്വാസ സഹായം സ്വീകരിക്കും

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ ദുരിതാശ്വാസ സഹായ സ്വീകരണ കേന്ദ്രം  തുടങ്ങി.പായ, പുതപ്പ്, ബെഡ്ഷീറ്റ്, ലുങ്കി, നൈറ്റി, സാനിറ്ററി നാപ്കിന്‍, അരി, പഞ്ചസാര, ചെറുപയര്‍, കടല, പരിപ്പ്, ബിസ്‌ക്കറ്റ്, റസ്‌ക്, കുടിവെള്ളം,സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ്ങ് പൗഡര്‍ എന്നിവയാണ് ആവശ്യമുള്ളത്. ഫോണ്‍-9447520163 (ഹോസ്ദുര്‍ഗ് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് എല്‍ കെ സുബൈര്‍) 0467 2204042.

മണ്ണിടിച്ചില്‍: രാത്രി യാത്ര നിരോധിച്ചു, പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Rain, Landslide; Night travel stopped
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL