Join Whatsapp Group. Join now!
Aster MIMS 10/10/2023

ജീവനക്കാരെ പറ്റിച്ച് കെ.എസ്.ഇ.ബി, സാലറി ചാലഞ്ച് വഴി സമാഹരിച്ച 126 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല

കഴിഞ്ഞ വര്‍ഷം പ്രളയദുരിതാശ്വാസത്തിലേക്കായി സാലറി ചാലഞ്ചിലൂടെ പിരിച്ച News, Thiruvananthapuram, Kerala, Top-Headlines,
തിരുവനന്തപുരം:(www.kasargodvartha.com 19/08/2019) കഴിഞ്ഞ വര്‍ഷം പ്രളയദുരിതാശ്വാസത്തിലേക്കായി സാലറി ചാലഞ്ചിലൂടെ പിരിച്ച കോടികള്‍ സര്‍ക്കാരിന്റെ ദുരിദ്വാശ നിധിയിലേക്ക് നല്‍കാതെ കെ എസ് ഇ ബി ജീവനക്കാരെ പറ്റിച്ചു. പ്രളയ പുനര്‍നിര്‍മാണത്തിനായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിലൂടെ കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ചത് 136 കോടിരൂപയാണ്. എന്നാല്‍, ഈ തുക ഒരു വര്‍ഷം പിന്നിട്ടിട്ടും കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടില്ല.

 News, Thiruvananthapuram, Kerala, Top-Headlines,KSEB, KSEB not given relief fund collecting by employees through salary chalange

ഓരോ മാസവും ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക അതാത് മാസം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുക എന്നതാണ് സാധാരണയുള്ള രീതി. കഴിഞ്ഞ സപ്റ്റംബര്‍ മുതലാണ് സാലറി ചലഞ്ചിലൂടെ ജീവനക്കാര്‍ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം10 മാസ മാസതവണകളായി നല്‍കിയത്. ഇടതു യൂണിയന്‍ അംഗങ്ങളില്‍ 99 ശതമാനവും ചാലഞ്ചില്‍ പങ്കാളികളായി. കെ.എസ്.ഇ.ബി വക 36 കോടിയും ജീവനക്കാര്‍ നല്‍കിയ ഒരു ദിവസത്തെ ശമ്പളവും സഹിതം 49. 5 കോടി രൂപ 2018 സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോര്‍ഡ് നേരത്തെ കൈമാറിയിരുന്നു. അതിന് പുറമേയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ച ഇത്രയും വലിയ തുക കൈമാറാതിരുന്നത്.

സാലറി ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു വര്‍ഷം കൊണ്ടാണ് 136 കോടി രൂപ പിരിച്ചത്. എന്നാല്‍,? ഇതില്‍ നിന്നും 126 കോടി ഇതുവരെയും നല്‍കിയിട്ടില്ല. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം എന്ന രീതിയില്‍ 10 മാസംകൊണ്ടാണ് തുക പിടിച്ചത്. ജീവനക്കാര്‍ തങ്ങളുടെ സ്വന്തം ശമ്പളത്തില്‍ നിന്ന് നല്‍കിയ തുകയുടെ 95 ശതമാനവും ദുരിതാശ്വാസ നിധിയിലേക്ക് എത്തിയില്ല. 2019 മാര്‍ച്ച് 31 വരെ മാത്രം സാലറി ചാലഞ്ച് വഴി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ബോര്‍ഡ് 102.61 കോടി രൂപ പിടിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള മൂന്ന് മാസവും ശരാശരി 14.65 കോടി വീതം ബോര്‍ഡ് പിടിച്ചെടുത്തു. സാലറി ചലഞ്ച് വഴി ലഭിച്ച തുകയില്‍ 10.23 കോടി രൂപ മാത്രമാണ് കഴിഞ്ഞ ജൂണ്‍ 30 വരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നാണ് ഔദ്യോഗിക രേഖ. കെ.എസ്.ഇ.ബിക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാലാണ് പണം കൈമാറാതിരുന്നതെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines,KSEB, KSEB not given relief fund collecting by employees through salary chalange