Join Whatsapp Group. Join now!

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ദേശീയപതാക കെട്ടിയ ഇരുമ്പ് തൂണ്‍ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ 11 കെ വി ലൈനില്‍ തട്ടി, ഷോക്കേറ്റ് 5 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടക കൊപ്പല്‍ ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് Mangalore, news, National, Karnataka, school, Students, Death, Electricity, Building, Flag, Koppal: 5 students electrocuted to death in residential school building
മംഗളൂരു: (www.kasargodvartha.com 18.08.2019) സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടക കൊപ്പല്‍ ജില്ലയിലെ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ദേശീയപതാക കെട്ടിയ ഇരുമ്പ് തൂണ്‍ എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ തൂണ്‍ മുകളിലൂടെ കടന്നുപോകുന്ന 11 കെ വി ലൈനില്‍ തട്ടുകയായിരുന്നു.


മല്ലികാര്‍ജുന്‍, ബസവരാജ്, ദേവരാജ്, ഗണേഷ്, കുമാര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 14 - 16 വയസ് പ്രായമുള്ളവരാണ് മരിച്ചവരെല്ലാം.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താനായി സ്‌കൂള്‍ കെട്ടിടത്തിന്റെ ടെറസില്‍ ചെളി നിറച്ച ഡ്രം സ്ഥാപിച്ച് അതിനകത്ത് 15 അടി നീളമുള്ള ഇരുമ്പ് തൂണ്‍ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് നീക്കം ചെയ്യാനെത്തിയ കുട്ടികളാണ് മരിച്ചത്. തൂണ്‍ വലിച്ച് ഉയര്‍ത്തിയപ്പോള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന 11 കിലോവാട്ട് (കെവി) ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു.


സംഭവത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ദുഖം രേഖപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന ഓരോ കുടുംബാംഗങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, National, Karnataka, school, Students, Death, Electricity, Building, Flag, Koppal: 5 students electrocuted to death in residential school building.    < !- START disable copy paste -->