Join Whatsapp Group. Join now!
Aster MIMS 10/10/2023

മഴക്കെടുതി: കാസര്‍കോട്ട് 3,206 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മഴക്കെടുതിയെ തുടര്‍ന്ന് കാസര്‍കോട്ട് 3,206 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് താലൂക്കിലെ 19 ദുരിതാശ്വാസ ക്യാമ്പുകളില്‍ Kasaragod, Kerala, news, Top-Headlines, Trending, Rain, Hosdurg, Vellarikundu, Heavy Rain: 3026 shifted to relief camps
കാസര്‍കോട്: (www.kasargodvartha.com 11.08.2019) മഴക്കെടുതിയെ തുടര്‍ന്ന് കാസര്‍കോട്ട് 3,206 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് താലൂക്കിലെ 19 ദുരിതാശ്വാസ ക്യാമ്പുകളില്‍ 780 കുടുംബങ്ങളിലെ 2733 പേരെയും, വെള്ളരിക്കുണ്ട് താലൂക്കിലെ ഒമ്പത് ദുരാതശ്വാസക്യാമ്പുകളില്‍ 119 കുടുംബങ്ങളിലെ 473 പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കുന്നതിന് സുമനസ്സുകളോട് ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തിലും ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കളക്ഷന്‍ സെന്ററിലും സഹായം സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2202042, 94475 20163 നമ്പറുകളുമായി ബന്ധപ്പെടാം.


ആവശ്യമായ സാധന സാമഗ്രികള്‍

ബ്ലാങ്കറ്റ് - 4800
പായ- 4800
പില്ലോ -   1900
ബെഡ്ഷീറ്റ് 4700
ലുങ്കി -        4850
ഷര്‍ട്ട് /ടീ ഷര്‍ട്ട് - 4150
ചുരിദാര്‍ - 3650
മാക്‌സി     5150
ഇന്നര്‍വെയര്‍ - പുരുഷന്മാര്‍ - .5700
ഇന്നര്‍ വെയര്‍
സ്ത്രീകള്‍ - 5500
കുട്ടികളുടെ വസ്ത്രങ്ങള്‍ - 2800
തോര്‍ത്ത് - 4900
സാനിറ്ററി നാപ്കിന്‍ - 5450
ടൂത്ത് പേസ്റ്റ്        2300
ടൂത്ത് ബ്രഷ് - 7000
വാഷിംഗ്സോപ്പ് - 3500
ബാത്ത് സോപ്പ് - 3500
വാഷിംഗ് പൗഡര്‍ - 2750
മെഴുകുതിരി - 1350
ഡെറ്റോള്‍ - 1350
ഫിനോയില്‍ - 1000
തീപ്പെട്ടി - 500
ബക്കറ്റ് - 1800
മഗ്- 1700
കൊതുക് തിരി - 500
ചീര്‍പ്പ് - 500
ബിസ്‌ക്കറ്റ് - 6000
റസ്‌ക്- 5000

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Rain, Hosdurg, Vellarikundu, Heavy Rain: 3026 shifted to relief camps
  < !- START disable copy paste -->