city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയം: വാട്ടര്‍ അതോറിറ്റിയില്‍ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന

തിരുവനന്തപുരം: (www.kasargodvartha.com 14.08.2019) പ്രളയമേഖലകളിലെ കുടിവെള്ള സ്രോതസ്സുകളുടെ ജല ഗുണനിലവാരം സൗജന്യമായി പരിശോധിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകളില്‍ സൗകര്യമൊരുങ്ങി. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി സൗജന്യ പരിശോധന ലഭ്യമാക്കാന്‍ ജലവിഭവ വകുപ്പുമന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.

850 രൂപയോളം ചെലവുവരുന്ന പരിശോധനകളാണ് സൗജന്യമായി ചെയ്തു നല്‍കുന്നത്. ഭൗതിക-രാസഗുണനിലവാര പരിശോധനയ്ക്കായി ഒരു ലിറ്റര്‍ വെള്ളവും ബാക്ടീരിയ പരിശോധനയ്ക്ക് അണുവിമുക്തമായ (സ്റ്റെറിലൈസ്ഡ്) കുപ്പിയില്‍ കുറഞ്ഞത് 100 മില്ലി ലിറ്റര്‍ വെള്ളവുമാണ് കൊണ്ടുവരേണ്ടത്. പി എച്ച് മൂല്യം, ക്വാളിഫോം ബാക്ടീരിയ, അവശിഷ്ട ക്ലോറിന്‍, ഇരുമ്പ്, അമോണിയ എന്നിവയുടെ സാന്നിധ്യം തുടങ്ങിയവ പരിശോധിച്ച് മൂന്നുദിവസത്തിനുള്ളില്‍ മാര്‍ഗനിര്‍ദേശങ്ങളുള്‍പ്പെടെ പരിശോധനാഫലം ലഭ്യമാക്കും.

സൗജന്യപരിശോധന ലഭ്യമാകുന്ന വിവിധ ജില്ലകളിലെ ഗുണനിലവാര പരിശോധനാലാബുകളുടെ വിവരവും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരും.
കാസര്‍കോട്- 04994 255791 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കാഞ്ഞങ്ങാട്)
കണ്ണൂര്‍- 8289940569(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, കണ്ണൂര്‍)
വയനാട്- 04936 202272 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി)
കോഴിക്കോട്- 8289940564(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കോഴിക്കോട്)
മലപ്പുറം- 8289940568(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് മലപ്പുറം, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി
പാലക്കാട്- 8289940594(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് പാലക്കാട് കല്‍മണ്ഡപം, ചിറ്റൂര്‍, ഷൊര്‍ണൂര്‍)
തൃശൂര്‍- 8547638577(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് തൃശൂര്‍, പഴയന്നൂര്‍)
എറണാകുളം- 8547638170 ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് ആലുവ, നെട്ടൂര്‍
ഇടുക്കി- 8547638131(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് പൈനാവ്, തൊടുപുഴ)
കോട്ടയം- 8547638122(ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് കോട്ടയം, വൈക്കം)
പത്തനംതിട്ട- 8547638120 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ് തിരുവല്ല)
ആലപ്പുഴ- 8547638119 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, ആലപ്പുഴ)
കൊല്ലം- 8547638118 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, കൊല്ലം)
തിരുവനന്തപുരം- 8547638117 (ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്, തിരുവനന്തപുരം.)
പ്രളയം: വാട്ടര്‍ അതോറിറ്റിയില്‍ സൗജന്യ കുടിവെള്ള ഗുണനിലവാര പരിശോധന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Thiruvananthapuram, Water authority, Top-Headlines, Trending, Flood: Free water testing in Water authority
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL