city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയം: എലിപ്പനിക്കെതിരേ ജാഗ്രത വേണം, മുന്‍ കരുതല്‍ എടുക്കേണ്ടതെങ്ങനെ?

കാസർകോട്:   (www.kasargodvartha.com 13.08.2019) കാലവര്‍ഷം അതിശക്തമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വയറിളക്കം, മഞ്ഞപിത്തം, എലിപ്പനി തുടങ്ങി മലിനജലത്തില്‍ നിന്നും പകരുന്ന രോഗങ്ങളും, കൊതുകുകള്‍ പരത്തുന്ന ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളും പടര്‍ന്നുപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പനി, പേശിവേദന, കാല്‍വണ്ണയിലെ പേശികള്‍, ഉദര പേശികള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ പേശികള്‍ എന്നിവിടങ്ങളില്‍ തൊടുമ്പോഴുള്ള വേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. വൃക്കയെ ബാധിക്കുകയാണെങ്കില്‍ മൂത്രത്തിന്റെ അളവ് കുറയുകയും, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുകയും ചെയ്യും. ശ്വാസകോശത്തെ ബാധിച്ചാല്‍ ചുമയും നെഞ്ചുവേദനയും കരളിനെ ബാധിക്കുകയാണെങ്കില്‍ മഞ്ഞപ്പിത്തവും രോഗലക്ഷണമായി കാണാം. കരള്‍ രോഗം, പ്രമേഹം, തുടങ്ങിയ മറ്റ് രോഗങ്ങള്‍ ഈ രോഗത്തെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കും.

മുന്‍കരുതലുകള്‍

എലിപനിയെ പ്രതിരോധിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം രണ്ട് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വീതം ആറു മുതല്‍ എട്ട് ആഴ്ച വരെ കഴിക്കണം. മലിനജലവുമായി നിരന്തരമായി സമ്പര്‍്ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നവര്‍ പ്രതിരോധഗുളിക നിര്‍ബന്ധമായും കഴിക്കണം. ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും.

കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയുക.

ക്യാമ്പുകളില്‍ കഴിയുന്നവരും, വീടുകളിലേക്ക് തിരിച്ചുഎത്തിയവരും ജലം ശുദ്ധികരിക്കുന്നതിനും വീടുകള്‍ അണുവിമുക്തമാകുന്നതിനും ക്ലോറിനേഷന്‍ നടത്തണം. കുട്ടികളെ കുളിപ്പിക്കുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. കൂടിവെള്ളം 20 മിനുറ്റ് എങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക.

പ്രളയം: എലിപ്പനിക്കെതിരേ ജാഗ്രത വേണം, മുന്‍ കരുതല്‍ എടുക്കേണ്ടതെങ്ങനെ?

Keywords: Kerala, news, kasaragod, Top-Headlines, Rain, rat-fever, Flood: Be vigilant against Rat-bite fever



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL