City Gold
news portal
» » » » » » » » പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണവുമായി എക്‌സൈസ് ജീവനക്കാര്‍

ചെറുവത്തൂര്‍: (www.kasargodvartha.com 12.08.2019) പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണവുമായി എക്‌സൈസ് ജീവനക്കാര്‍. പ്രളയബാധിത പ്രദേശമായ ചെറുവത്തൂര്‍ പഞ്ചായത്തിലെ പതിക്കാല്‍ ഭാഗങ്ങളിലാണ് കാസര്‍കോട് എക്‌സൈസ് ജീവനക്കാര്‍ സഹായവുമായി എത്തിയത്. പതിക്കാലില്‍ വെള്ളം കയറിയ ആരോഗ്യ കേന്ദ്രവും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.


ഈ ഭാഗങ്ങളില്‍ വീടുകള്‍ തോറും ബ്ലീച്ചിംഗ് പൗഡര്‍ വിതറിയും, ആരോഗ്യ ബോധവല്‍ക്കരണം നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങളിലാണ് ജീവനക്കാര്‍ ഏര്‍പ്പെട്ടത്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനം നടന്നത്. ഓഫീസര്‍മാരായ എം.രാജീവന്‍, ശ്രീജിത്ത് വാഴയില്‍ തുടങ്ങിയവർ നേതൃത്വം നല്‍കി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Excise, Cleaning, Top-Headlines, excise employees to clean flood effected areas

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date