city-gold-ad-for-blogger
Aster MIMS 10/10/2023

ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തി; ഒരാള്‍പൊക്കത്തില്‍ ഇലക്ട്രിക് ലൈന്‍, നടപടിയാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് നിവേദനം

മധൂര്‍: (www.kasargodvartha.com 11.08.2019) ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തിയതിനെ തുടര്‍ന്ന് ഇലക്ട്രിക് ലൈന്‍ ഒരാള്‍പൊക്കത്തിലെത്തി. അപകടഭീഷണിയുയര്‍ന്നതോടെ നടപടിയാവശ്യപ്പെട്ട് പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് നിവേദനം സമര്‍പ്പിച്ചു. മധൂര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന മായിപ്പാടി - പട്‌ള റോഡിലാണ് അപകടഭീഷണിയില്‍ ഇലക്ട്രിക് ലൈനുള്ളത്.

അടുത്തിടെയാണ് ഈ റോഡ് പുനര്‍നിര്‍മ്മാണം നടത്തിയത്. ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തിയതോടെ ഏരിയയിലുള്ള മിക്ക ഇലക്ട്രിക് പോസ്റ്റുകളുടെയും ഉയരം തറനിരപ്പില്‍ നിന്ന് വളരെയധികം കുറയാനിടയായിട്ടുണ്ട്. ബൂഡ് പ്രദേശത്ത് റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഏതൊരാള്‍ക്കും കൈയ്യെത്തിപിടിക്കാന്‍പറ്റുന്ന അവസ്ഥയിലാണിപ്പോഴുള്ളത്. ഇത് വന്‍ അപകടഭീഷണിയാണുയര്‍ത്തുന്നത്.

ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തി; ഒരാള്‍പൊക്കത്തില്‍ ഇലക്ട്രിക് ലൈന്‍, നടപടിയാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് നിവേദനം

സംഭവം സംബന്ധിച്ച് നിരവധി തവണ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. മായിപ്പാടി - ബൂഡ് - പട്‌ള റോഡിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ദിനംപ്രതി നിരവധി പേരാണ് കടന്നുപോകുന്നത്. ഇതൂകൂടാതെ പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ന്യൂ മോഡല്‍ സ്‌കൂള്‍, പട്‌ള മന്‍ബഹുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി മദ്രസ, പട്‌ള ഇസ്ലാഹിയ മദ്രസ, ആരാധനാലയങ്ങള്‍ എന്നിവയും ഇതിനുസമീപത്തായി സ്ഥിതിചെയ്യുന്നുണ്ട്.

പരാതിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അപകടഭീഷണി ഒഴിവാക്കണമെന്നും വാര്‍ഡ് മെമ്പര്‍ എം എ മജിദ്, എച്ച് കെ അബ്ദുര്‍ റഹ് മാന്‍, പ്രശാന്ത് സുന്ദര്‍ മാസ്റ്റര്‍, പി ടി ഉഷ ടീച്ചര്‍, കെ എം സൈദ്, അസ്ലം പട്‌ല, സി എച്ച് അബൂബക്കര്‍, പി പി ഹാരിസ്, അബ്ദുര്‍ റഹ് മാന്‍ കൊളമാജ, ബാപ്പുഞ്ഞി ബൂഡ്, അസ്ലം മാവിലെ എന്നിവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തി; ഒരാള്‍പൊക്കത്തില്‍ ഇലക്ട്രിക് ലൈന്‍, നടപടിയാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് നിവേദനം

ഉയരം കൂട്ടി റോഡ് നിര്‍മാണം നടത്തി; ഒരാള്‍പൊക്കത്തില്‍ ഇലക്ട്രിക് ലൈന്‍, നടപടിയാവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്ക് നിവേദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Electricity, Madhur, Patla, Electric line in accident prone
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL