Join Whatsapp Group. Join now!
Aster MIMS 10/10/2023

കനത്ത മഴ :കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (14.08.2019) അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (14.08.2019) ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു Educational Institutions will be closed today 14.08.2019
കാസർകോട്: (www.kasargodvartha.com 14.08.2019) കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച  (14.08.2019)  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


ബുധനാഴ്ച രാവിലെയാണ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണെന്നും അറിയിപ്പില്‍ പറയുന്നു.


Summary: Educational Institutions will be closed today 14.08.2019 amid heavy rains.