city-gold-ad-for-blogger
Aster MIMS 10/10/2023

'ഇവിടെ നല്ല മഴയാണ് സാര്‍.., സ്‌കൂളിന് നാളെ അവധിയുണ്ടോ?', ഫോണ്‍വിളിയില്‍ പൊറുതിമുട്ടി ജില്ലാ കലക്ടര്‍; ഇനി അത്തരം വിളികള്‍ വേണ്ടെന്ന് നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 09.09.2019) അവധിയുണ്ടോ എന്ന് അന്വേഷിച്ച് കലക്ടറുടെ ഫോണിലേക്ക് വിളിക്കരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണിതെന്നാണ് വിശദീകരണം. അവധിയുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രസ് റിലീസിലുടേയും ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയും അറിയിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പലരും ജില്ലാ കലക്ടര്‍ അവധി നല്‍കിയോ എന്നറിയാന്‍ വിളിക്കുന്നത് പതിവാണ്. മറ്റു ജില്ലകളിലെ അവധി വാര്‍ത്തകള്‍ കാണുമ്പോള്‍ കാസര്‍കോട്ടും അവധിയായിരിക്കുമോ എന്നറിയാനാണ് വിളിക്കുന്നത്. മാത്രമല്ല, മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധാരണ അവധി നല്‍കുന്നതിനാല്‍ ഇതുസംബന്ധിച്ച് വ്യാജപ്രചരണങ്ങളും വ്യാപകമാണ്. ഇതൊക്കെ കൊണ്ടാണ് പലരും ജില്ലാ കലക്ടറെ നേരിട്ട് വിളിക്കുന്നത്.

'ഇവിടെ നല്ല മഴയാണ് സാര്‍.., സ്‌കൂളിന് നാളെ അവധിയുണ്ടോ?', ഫോണ്‍വിളിയില്‍ പൊറുതിമുട്ടി ജില്ലാ കലക്ടര്‍; ഇനി അത്തരം വിളികള്‍ വേണ്ടെന്ന് നിര്‍ദേശം


ജില്ലാ കളക്ടറുടെ ഫോണിലേക്ക് വിദ്യാലയങ്ങളുടെ അവധി സംബന്ധിച്ച് വിളിച്ച് നിരന്തരം അന്വേഷിക്കുന്നത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വിളിക്കുന്നവര്‍ക്ക് വിവരം കൈമാറുന്നതിന് തടസമാവുകയാണ്. ആയതിനാല്‍ അവധി അന്വേഷിച്ച് ജില്ലാ കളക്ടറെ വിളിക്കുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.


Keywords:  Kerala, kasaragod, news, Rain, District Collector, school, Education, Trending, Social-Media, Don't call to collector for rain updates 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL