City Gold
news portal
» » » » » » » » » » ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി; ഓട്ടോ കുത്തി മറിച്ച ശേഷം വീട്ടുവളപ്പില്‍ കയറിയ പോത്തിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തളച്ചു

കാസര്‍കോട്: (www.kasargodvartha.com 13.08.2019) ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി. ഓട്ടോ കുത്തി മറിച്ചിടുകയും മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പോത്തിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തളച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ചൗക്കിയിലെ ഒരു വീട്ടിലേക്ക് അറുക്കാനായി കൊണ്ടുവന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ചൂരിയിലെ ഒരു വീട്ടുവളപ്പില്‍ കയറിയതോടെയാണ് ഗേറ്റ് അടച്ച് പോത്തിനെ തളക്കാനായത്. വിരണ്ടോുന്നതിനിടെ ഒരു ഓട്ടോ റിക്ഷയെ  കുത്തിമറിച്ചിടുകയും ചെയ്തു. കുത്താന്‍ വരുന്ന പോത്തിനെ കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ പോലീസ് ഫ് ളയിംഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് ദൂരെ നിന്ന് കുരുക്കിട്ട് പിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസില്ലാതെ പ്രശ്‌നം പരിഹരിച്ചു. പോത്തിനെ പിന്നീട് അറുക്കാനായി കൊണ്ടുപോയി.

Photo: RK Kasargod

കൂടുതല്‍ ചിത്രങ്ങള്‍ കാണാം


Keywords: Kerala, kasaragod, news, Animal, Eid_Ul_Hajj, Religion, Chowki, Top-Headlines, Buffalo run away from home, Slaughter.
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date