Join Whatsapp Group. Join now!

സ്ത്രീ തന്നെ ധനം; പ്രളയം തകര്‍ത്ത കുടുംബത്തിലെ അംഗമായ ജുവൈരിയയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി കാസര്‍ക്കോട്ടുക്കാരന്‍ അസ്‌ക്കര്‍

പ്രളയം തകര്‍ത്ത കുടുംബത്തെ കൈവിടാത്ത യുവാവിന്റെ പ്രവര്‍ത്തനം പ്രശംസ പിടിച്ചു പറ്റി. കുടകിനെ News, Kasaragod, Kerala, Marriage, Gold, Social-Media,
കാസര്‍കോട്:(www.kasargodvartha.com 20/08/2019) പ്രളയം തകര്‍ത്ത കുടുംബത്തെ കൈവിടാത്ത യുവാവിന്റെ പ്രവര്‍ത്തനം പ്രശംസ പിടിച്ചു പറ്റി. കുടകിനെ വിഴുങ്ങിയ പ്രളയത്തില്‍ വീട് മുങ്ങിയതിനെ തുടര്‍ന്ന് കല്ല്യണത്തിന് കരുതി വെച്ചിരുന്ന സ്വര്‍ണവും പണവുമെല്ലാം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന കുടുംബത്തിന് ആശ്വാസമായാണ് അസ്‌ക്കര്‍ എത്തിയത്. പൊന്നും പണവും ഒന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്ന് പറഞ്ഞ് അസ്‌ക്കര്‍ ജുവൈരക്ക് തണലായി.


കര്‍ണാടക കുടക് സ്വദേശി ജുവൈരിയയുടെയും കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശി അസ്‌ക്കറിന്റെയും വിവാഹം ആഗസ്റ്റ് 16ന് നടത്താമെന്ന് നേരത്തെ നിശ്ചയിച്ചതാണ്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ ജുവൈരയുടെ വീട് പൂര്‍ണമായും വെള്ളത്തിലടിയില്‍ ആവുകയും വിവാഹത്തിനായി കരുതി വെച്ച സ്വര്‍ണവും പണവും വസ്ത്രങ്ങളുമെല്ലും നഷ്ടമാവുകയും ചെയ്തു. ഇതോടെ വിവാഹത്തിന് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന കുടുംബം കല്ല്യാണം മാറ്റി വെക്കണമെന്ന് അസ്‌ക്കറിന്റെ വീട്ടുക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അസ്‌ക്കര്‍ പൊന്നും പണവുമൊന്നും വേണ്ടെന്നും പെണ്ണിനെ മാത്രം മതിയെന്നും പറഞ്ഞതോടെ തീരുമാനിച്ച തീയ്യതിയില്‍ തന്നെ കല്ല്യാണം നടത്തുകയായിരുന്നു.

പ്രളയ ദുരിതാശ്വാസ ക്യാമ്പിലായിരുന്ന ജുവൈരയുടെ കുടകിലെ ബന്ധുവീട്ടില്‍ വെച്ച് വിവാഹം നടത്തി. സുഹൃത്തുകളും മറ്റ് സന്നദ്ധ സംഘടനകളും ചേര്‍ന്ന് വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി നല്‍കി. അസ്‌ക്കറിന്റെ ധീരമായ പ്രവര്‍ത്തനം സമൂഹമാധ്യമങ്ങളിലും മറ്റും ഏറെ കൈയ്യടിനേടിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Marriage, Gold, Social-Media, Askar married flood victim Juwairya